പാകിസ്താൻ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം- യു.എന്നിൽ ഇന്ത്യ
text_fieldsയുനൈറ്റഡ് േനഷൻസ്: യു.എന്നിൽ വീണ്ടും പാകിസ്താൻ കശ്മീർ വിഷയം എടുത്തിട്ടതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരർക്ക് താവളമൊരുക്കുകയും ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി വർത്തിക്കുകയും ലോകത്തെ അസ്ഥിരപ്പെടുത്തുന്ന ഏറ്റവും വലിയ ശക്തിയായി നിലകൊള്ളുകയും ചെയ്യുന്ന പാകിസ്താനിൽനിന്ന് സൃഷ്ടിപരമായ ഒന്നും പ്രതീക്ഷിക്കാനില്ലെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരസമിതി കൗൺസലർ എ. അമർനാഥ് പറഞ്ഞു.
ബഹുരാഷ്ട്ര വേദികളുടെ പവിത്രത കളങ്കപ്പെടുത്തുകയും കള്ളങ്ങൾ നിരന്തരം എഴുന്നള്ളിക്കുകയും ചെയ്യാനാണ് പാകിസ്താെൻറ നിരന്തര ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് യു.എൻ പൊതുസഭയിൽ പാക് പ്രതിനിധി മുനീർ അക്റം ജമ്മു-കശ്മീർ വിഷയം ഉന്നയിച്ചത്.
ജമ്മു-കശ്മീർ ഇതുവരെയും ഇനിയങ്ങോട്ടും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും പാകിസ്താൻ അനധികൃതമായി അധിനിവേശം നടത്തിയ ഭൂമി ഉൾപ്പെടെ ഇന്ത്യയുടേതാണെന്നും അമർനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.