പാക് ഭീകര സംഘടന ലഷ്കർ ഇ ഇസ് ലാമിന്‍റെ തലവൻ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്താൻ ലഷ്കർ ഇ ഇസ് ലാമിന്‍റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. ബാഗിന്‍റെ തലക്ക് അമേരിക്ക 30 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മംഗൽ ബാഗിനൊപ്പം രണ്ട് അനുയായികളും കൊല്ലപ്പെട്ടിട്ടുണ്ട്. ആചിൻ ജില്ലയിലെ ബന്ദാരിയിലെ റോഡിന് സമീപത്താണ് സ്ഫോടനം നടന്നതെന്ന് അഫ്ഗാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
മംഗൽ ബാഗ് കൊല്ലപ്പെട്ടതായി നിരവധി തവണ വാർത്തകൾ വന്നിരുന്നതായും പിന്നീട് വ്യാജമെന്ന് തെളിഞ്ഞതായും ദ് എക്സ് പ്രസ് ട്രൈബ്യൂണൽ റിപ്പോർട്ട് ചെയ്തു.
തെഹ് രീക്കി താലിബാൻ പാകിസ്താനുമായി (ടി.ടി.പി) ബന്ധമുള്ള സംഘടനയാണ് ലഷ്കർ ഇ ഇസ് ലാം. മയക്ക്മരുന്ന് കടത്ത്, കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ അടക്കം നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് ഈ ഭീകര സംഘടന വരുമാനം സ്വരൂപിക്കുന്നത്.
പാകിസ്താനിലെ ഖൈബർ മേഖലയിൽ ജനിച്ച അഫ്രീദി ഗോത്ര വിഭാഗക്കാരനായ ബാഗ്, അഫ്ഗാനിലെ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.