ക്രിപ്റ്റോ കറൻസികൾ പ്രോത്സാഹിപ്പിക്കാൻ പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഡിജിറ്റൽ കറൻസികൾ പ്രോത്സാഹിപ്പിക്കാൻ ദേശീയ ക്രിപ്റ്റോ കറൻസി കൗൺസിൽ രൂപവത്കരിച്ച് പാകിസ്താൻ. ഡിജിറ്റൽ കറൻസികളുടെ മുഖ്യ ഉപദേശകനായി ബിലാൽ ബിൻ സാദിഖിനെ ധനമന്ത്രാലയം നിയമിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ക്രിപ്റ്റോ കറൻസി പ്രോത്സാഹിപ്പിക്കുക, ഡിജിറ്റൽ കറൻസി മേഖലയിൽ ചട്ടങ്ങൾ കൊണ്ടുവരുക എന്നിവയാണ് പാകിസ്താൻ ക്രിപ്റ്റോ കറൻസി കൗൺസിലിന്റെ ലക്ഷ്യം.
ഡിജിറ്റൽ കറൻസികൾ അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് കൗൺസിൽ രൂപവത്കരണമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ആയിരിക്കും കൗൺസിൽ തലവൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ ഗവർണർ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ ഓഫ് പാകിസ്താൻ ചെയർമാൻ, നിയമ സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നിവരും കൗൺസിലിലുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.