'ഇംറാനു മുമ്പും പാകിസ്താൻ മഹത്തരം'
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ വിമർശിച്ച് മുൻ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ റെഹം ഖാൻ രംഗത്ത്. പുതിയ പാകിസ്താൻ എന്ന വാഗ്ദാനവുമായാണ് 2018ൽ ഇംറാൻ അധികാരത്തിലേറിയത്. എന്നാൽ, അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലടക്കം ഇംറാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടു.
ഇംറാൻ അവതാളത്തിലാക്കിയ പാകിസ്താൻ ജനം ഒറ്റക്കെട്ടായി നിന്ന് ശരിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇംറാന് ബുദ്ധിയും കഴിവുമില്ലെന്നും പരിഹസിക്കുകയും ചെയ്തു. ദൈവകൃപയാൽ ജീവിതത്തിൽ സമ്പാദ്യവും പ്രശസ്തിയും ഉൾപ്പെടെ എല്ലാം നേടിയതിനാൽ മറ്റൊന്നും ആവശ്യമില്ലെന്നു രാജ്യത്തെ അഭിസംബോധന ചെയ്യവെ ഇംറാൻ പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചായിരുന്നു പരിഹാസം.
ഇംറാൻ പ്രധാനമന്ത്രിയല്ലാതിരുന്നപ്പോഴും പാകിസ്താൻ മഹത്തരമായിരുന്നുവെന്നും അവർ സൂചിപ്പിച്ചു. തന്റെ കുട്ടിക്കാലത്ത് പാകിസ്താൻ ഉന്നതിയിലേക്ക് ഉയരുന്നത് കണ്ടെന്ന് ഇംറാൻ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.