കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി സമ്മതിച്ച് പാകിസ്താന്‍
text_fieldsഇസ്‌ലാമാബാദ്: 1999-ലെ കാർഗിൽ യുദ്ധത്തിൽ പങ്കുള്ളതായി ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്താൻ. പാകിസ്താൻ പ്രതിരോധ ദിനത്തോടനുബന്ധിച്ച് റാവൽപിണ്ടിയിൽ നടന്ന പരിപാടിയിൽ പാക് സൈനിക മേധാവി ജനറൽ അസിം മുനീറാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്. 1965, 1971, 1999 വർഷങ്ങളിലെ കാർഗിൽ യുദ്ധങ്ങളിൽ നിരവധി പാക് സൈനികർ മരിച്ചതായി പറഞ്ഞ അദ്ദേഹം, മരിച്ച സൈനികർക്ക് ആദരമർപ്പിക്കുകയും ചെയ്യുകയായിരുന്നു.
1948, 1965, 1971 വർഷങ്ങളിൽ, അല്ലെങ്കിൽ 1999 ലെ കാർഗിൽ യുദ്ധത്തിലാകട്ടെ, ആയിരക്കണക്കിന് സൈനികർ പാകിസ്താനും ഇസ്‌ലാമിനും വേണ്ടി ജീവൻ ബലിയർപ്പിച്ചു -ഇതായിരുന്നു അസിം മുനീറിന്‍റെ വാക്കുകൾ.
ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഒരു പാക് സൈനിക മേധാവി കാൽഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുന്നത് ആദ്യമായാണ്. കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ നേരിട്ട് പങ്കെടുത്തിട്ടേയില്ലെന്നായിരുന്നു പാകിസ്താന്‍റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.