Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്താ​നി ഗാ​യി​ക...

പാ​കി​സ്താ​നി ഗാ​യി​ക ഹ​നി​യ അ​സ്‍ലം അ​ന്ത​രി​ച്ചു

text_fields
bookmark_border
പാ​കി​സ്താ​നി ഗാ​യി​ക ഹ​നി​യ അ​സ്‍ലം അ​ന്ത​രി​ച്ചു
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: പ്ര​മു​ഖ പാ​കി​സ്താ​നി ഗാ​യി​ക ഹ​നി​യ അ​സ്‍ലം (39) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു. ബ​ന്ധു​വാ​യ സെ​ബു​ന്നീ​സ ബം​ഗ​ഷി​നൊ​പ്പം ‘സെ​ബ് -ഹ​നി​യ’ ബാ​ൻ​ഡി​ലൂ​ടെ സ്റ്റേ​ജ് ഷോ​ക​ളി​ൽ തി​ള​ങ്ങി. എ​ല്ലാ അം​ഗ​ങ്ങ​ളും സ്ത്രീ​ക​ളാ​യ പാ​കി​സ്താ​നി​ലെ ആ​ദ്യ ബാ​ൻ​ഡും ‘സെ​ബ് -ഹ​നി​യ’ ആ​യി​രു​ന്നു.

നി​ര​വ​ധി ഇ​ന്ത്യ​ന്‍ ക​ലാ​കാ​ര​ന്മാ​രും ഇ​വ​രു​ടെ ബാ​ന്‍ഡി​ന്റെ ഭാ​ഗ​മാ​യി. 2014ൽ ​എ.​ആ​ർ. റ​ഹ്മാ​ന്റെ സം​ഗീ​ത​ത്തി​ൽ ‘ഹൈ​വേ’ എ​ന്ന ബോ​ളി​വു​ഡ് സി​നി​മ​യി​ലും പാ​ടി​യി​ട്ടു​ണ്ട്. കോ​ക് സ്റ്റു​ഡി​യോ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന ആ​ൽ​ബ​ങ്ങ​ളാ​ണ് ഹ​നി​യ​യു​ടെ ജ​ന​പ്രീ​തി വ​ർ​ധി​പ്പി​ച്ച​ത്. ‘ലൈ​ലി ജാ​ൻ’, ‘ബി​ബി സ​നം’, ‘പൈ​മോ​ന’, ‘ചു​പ്’, ‘ത​ൻ ദോ​ലെ’, ‘ദോ​സ്‍തി’, ‘ദി​ൽ പാ​ഗ്‍ലാ’, ‘സെ​ഹ് നാ ​സ​കെ’ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് പാ​ട്ടു​ക​ൾ അ​വ​രു​ടേ​താ​യു​ണ്ട്. 2014ൽ ​ബാ​ൻ​ഡ് വി​ട്ട് കാ​ന​ഡ​യി​ലേ​ക്ക് പോ​യ ഹ​നി​യ പി​ന്നീ​ട് പാ​കി​സ്താ​നി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haniya Aslam
News Summary - Pakistani singer Haniya Aslam dies of cardiac arrest
Next Story