ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താൻ മന്ത്രി
text_fieldsഇസ്ലമാബാദ്: പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രസ്താവനകളിൽ ശക്തമായ പ്രതികരണമറിയിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ ആണവായുധ യുദ്ധ ഭീഷണിയുമായി പാകിസ്താൻ. പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ഷാസിയ മാറിയാണ് ഭീഷണി മുഴക്കിയത്. ബോൽ ന്യൂസിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
പാകിസ്താന് ആറ്റം ബോംബുണ്ടെന്ന കാര്യം ഇന്ത്യ ഒരിക്കലും മറക്കരുതെന്ന് അവർ പറഞ്ഞു. ഞങ്ങളുടെ ആണവായുധ ശേഷി എപ്പോഴും നിശബ്ദമായിരിക്കാനുള്ളതല്ല. ആവശ്യം വന്നാൽ ആണവായുധം പ്രയോഗിക്കുന്നതിൽ നിന്നും പിന്മാറില്ലെന്ന് അവർ പറഞ്ഞു. ബിലാവൽ ഭൂട്ടോയെ പിന്തുണച്ച് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ വിമർശനത്തിന് മറുപടിയായുള്ള ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന നേരത്തെ വിവാദത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്തിലെ കശാപ്പുകാരൻ എന്നാണ് ബിലാവൽ വിശേഷിപ്പിച്ചത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഇന്ത്യയിൽ നിന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.