തീവ്രവാദ വിരുദ്ധ നടപടികൾക്കിടയിൽ പത്ത് പൗരൻമാരെ വധിച്ചെന്ന് വെളിപ്പെടുത്തലുമായി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: പകിസ്താനിൽ ശനിയാഴ്ച നടത്തിയ തീവ്രവാദവിരുദ്ധ ഓപ്പറേഷനിടെ പത്ത് പൗരൻമാരെ വധിച്ചുവെന്ന് വെളിപ്പെടുത്തി പാകിസ്താൻ. കത്ലാങ് പ്രവിശ്യയിലെ ഖൈബർ പക്തൂൺഖ്വ മലനിരകളിൽ ശനിയാഴ്ച രാവിലെ നടന്ന ഓപ്പറേഷനിലാണ് പാകിസ്താൻ പൗരൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത്.
സാധാരണയായി തീവ്രവാദവിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെടുന്ന വാർത്തകൾ പാകിസ്താൻ പുറത്തു വിടാറില്ല. ആക്രമണം നടന്ന പ്രദേശം തീവ്രവാദികളുടെ സ്ഥിരം ഒളിത്താവളമായിരുന്നുവെന്നും ഓപ്പറേഷൻ നടക്കുമ്പോൾ സായുധരായ പൗരൻമാർ പ്രദേശത്തുണ്ടായിരുന്നുവെന്നും സർക്കാർ വക്താവ് സൈഫ് അറിയിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം 10 പ്രദേശവാസികളുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഷമോസായി മലനിരകളിൽ കാലിമേയ്ക്കുന്ന സ്വാത് പ്രദേശത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവർ. ഇരകളുടെ മൃതദേഹങ്ങളുമായി കുടുംബാംഗങ്ങൾ സ്വാത് ഹൈവേയിൽ പ്രതിഷേധിച്ചു.
സായുധരായ പൗരൻമാർ കൊല്ലപ്പെട്ടതിൽ സൈഫ് അപലപിച്ചു. ഇത്തരം ഓപ്പറേഷനുകളിൽ പൗരൻമാരുടെ ജീവനാണ് മുൻഗണന നൽകാറുള്ളതെന്നും, എന്നാൽ ഭൂമിശാസ്ത്രപരമായി സങ്കീർണതകൾ ഉള്ളിടത്ത് തീവ്രവാദികൾ പൗരൻമാരെ കവചമായി ഉപയോഗിക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.