Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘‘എന്‍റെ ആത്മാവ്...

‘‘എന്‍റെ ആത്മാവ് മുറിച്ചുമാറ്റപ്പെട്ടു; എന്‍റെ സ്നേഹനിധിയേ, നിന്‍റെ കണ്ണുകളാലാണ് ഞാൻ വെളിച്ചം കണ്ടിരുന്നത്’’

text_fields
bookmark_border
Palestine Young man cries for his mother
cancel

ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മാതാവിനെ ഓർത്ത് വിലപിച്ച് ഫലസ്തീൻ യുവാവ്. കബറടക്കാനായി തയാറാക്കിയ മാതാവിന്‍റെ മൃതദേഹത്തെ കെട്ടിപിടിച്ചും സമീപത്തിരുന്നും കരയുന്ന യുവാവിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

“എന്‍റെ ആത്മാവ് മുറിച്ചുമാറ്റപ്പെട്ടു. എന്‍റെ സ്നേഹനിധിയേ, നിന്‍റെ കണ്ണുകളാലാണ് ഞാൻ വെളിച്ചം കണ്ടിരുന്നത്” യുവാവ് വിതുമ്പി കൊണ്ട് പറ‍ഞ്ഞു. സെൻട്രൽ ഗാസ മുനമ്പിലെ മഗാസി അഭയാർഥി ക്യാമ്പിലെ ഒരു ബഹുനില വീടിന് നേരെയാണ് ഇസ്രായേൽ ബോംബ് ആക്രമണം നടത്തിയത്.

അതേസമയം, ഇസ്രായേൽ കൂട്ടക്കുരുതിയിൽ ഫലസ്തീനിലെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 കടന്നു. 9,061 മരിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കൊല്ലപ്പെട്ടതിൽ 3,760 പേർ കുട്ടികളും 2326 പേർ സ്ത്രീകളുമാണ്. പരിക്കേറ്റവരുടെ എണ്ണം 32,000. ഇതിൽ 6360 കുട്ടികളും 4891 സ്ത്രീകളും ഉൾപ്പെടുന്നു.

ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിൽ ഇന്ന് മാത്രം 256 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ 10 മിനിട്ടിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഗസ്സയിൽ 1020 കുട്ടികൾ ഉൾപ്പെടെ 2030 പേരെ കാണാതായി. 4000 പേർ ഇസ്രായേലിന്‍റെ തടങ്കലിലാണ്.

ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ 132 പേർ കൊല്ലപ്പെട്ടു. 2000 പേർക്ക് പരിക്കേറ്റു. 1900 പേരെ ഇസ്രായേൽ തടങ്കലിലാണ്. രണ്ടു തടവുകാർ ഇസ്രായേൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. 2600 പേരെ കാണാനില്ലെന്ന വിവരം അൽ ശിഫ ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ 1150 പേർ കുട്ടികളാണ്. ഇസ്രായേൽ തകർത്ത കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവരും കാണാതായവരിൽ ഉൾപ്പെട്ടേക്കും. നിലവിൽ 135 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. 25 ആംബുലൻസുകളും തകർത്തിട്ടുണ്ട്. കൂടാതെ, ഗസ്സയിലെ 16 ആശുപത്രികളും 32 മെഡിക്കൽ കെയർ സംവിധാനങ്ങളും പ്രവർത്തനരഹിതമാണ്.

ക​ര​യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ ല​ഫ്. കേ​ണ​ൽ അ​ട​ക്കം 18 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നി​ര​വ​ധി ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്ന​താ​യും ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഹ​മാ​സി​ന്റെ ചെ​റു​ത്തു​നി​ല്പി​ൽ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ 53ാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ർ ല​ഫ്. കേ​ണ​ൽ സ​ൽ​മാ​ൻ ഹ​ബാ​ക​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം കൊ​ല്ല​പ്പെ​ടു​ന്ന ഏ​റ്റ​വും മു​തി​ർ​ന്ന സൈ​നി​ക ഓ​ഫി​സ​റാ​ണ് ഇ​ദ്ദേ​ഹം. നാ​ലു സൈ​നി​ക​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്.

കൊ​ളം​ബി​യ, ചി​ലി, ജോ​ർ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ബ​ഹ്റൈ​നും ഇ​സ്രാ​യേ​ൽ സ്ഥാ​ന​പ​തി​യെ പി​ൻ​വ​ലി​ച്ചു. ഇ​സ്രാ​യേ​ലു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധ​വും നി​ർ​ത്തി. ബൊ​ളീ​വി​യ ക​ഴി​ഞ്ഞ​ദി​വ​സം ന​യ​ത​ന്ത്ര​ബ​ന്ധം വി​​ച്ഛേ​ദി​ച്ചി​രു​ന്നു. വെ​സ്റ്റ്ബാ​ങ്കി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ സേ​ന 49 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 21 പേ​ർ ഹ​മാ​സ് പോ​രാ​ളി​ക​ളാ​ണെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. മൊ​ത്തം 1,220 പേ​ർ ഇ​വി​ടെ​നി​ന്ന് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ലി യു​വാ​വി​നെ കാ​റി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ല് ഫ​ല​സ്തീ​നി​ക​ളെ സൈ​ന്യം വെ​ടി​വെ​ച്ചു​കൊ​ന്നു. ബെ​ത്‍ല​ഹേ​മി​ന് സ​മീ​പം 17 വീ​ടു​ക​ൾ സൈ​ന്യം ഇ​ടി​ച്ചു​നി​ര​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelIsrael Palestine ConflictWorld NewsLatest Malayalam News
News Summary - Palestine Young man cries for his mother, says ‘soul is cut off’
Next Story