നാല് പതിറ്റാണ്ട് ഇസ്രായേൽ തടവറയിൽ; ഫലസ്തീൻ പോരാളിക്ക് മോചനം
text_fieldsറാമല്ല: നാല് പതിറ്റാണ്ട് ഇസ്രായേൽ തടവറയിൽ കഴിഞ്ഞ ഫലസ്തീൻ പോരാളിക്ക് ഒടുവിൽ മോചനം. ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ കരിം യൂനുസിനെയാണ് ഇസ്രായേൽ അധികൃതർ വ്യാഴാഴ്ച മോചിപ്പിച്ചതെന്ന് ഫലസ്തീൻ വാർത്ത ഏജൻസി ‘വാഫ’ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പിനിടെ യൂനുസ് 1983 ജനുവരി ആറിനാണ് തടവിലാക്കപ്പെടുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തത്. ശിക്ഷ പിന്നീട് 40 വർഷമായി ഇളവ് ചെയ്യുകയായിരുന്നു.
യൂനുസിനെയും ബന്ധുവായ മഹർ യൂനുസിനെയും 2014ൽ അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മോചിപ്പിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ യൂനുസിന് ഇസ്രായേൽ പൗരത്വമുണ്ടെന്നും ഇത് ആഭ്യന്തര പ്രശ്‌നമാണെന്നും പറഞ്ഞ് ഇസ്രായേൽ മോചിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.