ഫലസ്തീൻ പോരാളികളും ഇസ്രായേൽ സൈന്യവും ഗസ്സ സിറ്റിക്കു പുറത്ത് ഏറ്റുമുട്ടി
text_fieldsഗസ്സ: ഗസ്സ സിറ്റിക്കുപുറത്ത് ഫലസ്തീൻ പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഏറെ മരങ്ങൾ നിറഞ്ഞ മേഖലയിൽ വെടിവെപ്പും സ്ഫോടനങ്ങളും കേട്ടു.
ഇവിടം വിട്ടുപോകാനാവശ്യപ്പെട്ട് ഫലസ്തീനികൾക്ക് ഇസ്രായേൽ സൈന്യത്തിന്റെ ഫോൺ വരുന്നുണ്ടെങ്കിലും പലരും അനുസരിക്കുന്നില്ല. നേരത്തെ ഇവിടെനിന്ന് നീങ്ങിയവർക്കുനേരെയും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഗസ്സ സിറ്റി ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ഷെല്ലിങ് നടത്തുകയാണ് ഇസ്രായേൽ ടാങ്കുകൾ. ഇവിടെ നിന്നും പുറത്തേക്കുപോകുന്ന വാഹനങ്ങൾക്കു നേരെ ടാങ്കുകൾ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഇതിനിടെ, ഒക്ടോബർ ഏഴിലെ സംഘർഷം തുടങ്ങിയ ശേഷം ആദ്യമായി ലബനാനിലെ ഹിസ്ബുല്ല, കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച് ഇസ്രായേൽ ഡ്രോൺ തകർത്തു.
ഗസ്സക്കു കിഴക്കുള്ള നിറിം ജൂത സെറ്റിൽമെന്റിനുനേരെ ആക്രമണം നടത്തിയതായി ഷസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. ജനീനിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.