ഇസ്രായേൽ യാത്രാപെർമിറ്റ് റദ്ദാക്കിയതായി ഫലസ്തീൻ വിദേശകാര്യ മന്ത്രി
text_fieldsജറൂസലം: പുതിയ ഇസ്രായേലി സർക്കാർ ഫലസ്തീനികൾക്കെതിരെ ആരംഭിച്ച വിദ്വേഷ നടപടികളുടെ ഭാഗമായി ഫലസ്തീൻ വിദേശകാര്യമന്ത്രിയുടെ യാത്ര പെർമിറ്റ് റദ്ദാക്കി.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലേക്കും തിരിച്ചും എളുപ്പത്തിൽ യാത്രചെയ്യാവുന്ന പെർമിറ്റാണ് റദ്ദാക്കിയതെന്ന് മന്ത്രി റിയാദ് മാലിക്കി പറഞ്ഞു. ഇതേതുടർന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂല ഡ സിൽവയുടെ ചുമതലയേൽക്കൽ ചടങ്ങിൽനിന്ന് പെട്ടെന്ന് മടങ്ങേണ്ടിവന്നതായി മന്ത്രി പറഞ്ഞു.
ദിവസങ്ങൾ മുമ്പ് ചുമതലയേറ്റ നെതന്യാഹു സർക്കാർ ഫലസ്തീനികൾക്കെതിരെ കർക്കശ നടപടികൾ തുടരുകയും അധിനിവേശം വർധിപ്പിക്കാൻ നോക്കുകയുമാണ്. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത പാർട്ടിയുടെ മൂന്ന് മുതിർന്ന നേതാക്കളുടെ യാത്ര പെർമിറ്റും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.