പ്രമുഖ ഫലസ്തീൻ പണ്ഡിതൻ റാഇദ് സലാഹിനെ ഇസ്രായേൽ മോചിപ്പിച്ചു
text_fieldsജറൂസലം: ഭീകരതക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തി ഇസ്രായേൽ ജയിലിലടച്ച പ്രമുഖ ഫലസ്തീൻ പണ്ഡിതനും രാഷ്ട്രീയ നേതാവുമായ റാഇദ് സലാഹിനെ 17 മാസത്തിനുശേഷം മോചിപ്പിച്ചു. ഇസ്രായേലിൽ കഴിയുന്ന ഫലസ്തീൻ പൗരനും വടക്കൻ ഇസ്ലാമിക് മൂവ്മെൻറ് മുൻ തലവനുമായ റാഇദിനെ മെഗിഡോ ജയിലിലാണ് അടച്ചിരുന്നത്.
2017 ആഗസ്റ്റിൽ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്ത റാഇദ് സലാഹിനെ കുറ്റപത്രം നൽകാതെ 11 മാസം തടവിലിട്ടിരുന്നു. പിന്നീട് കാലിൽ നിരീക്ഷണയന്ത്രം ഘടിപ്പിച്ച് കടുത്ത നിരീക്ഷണത്തിൽ രണ്ടു വർഷം വീട്ടുതടങ്കലിലായിരുന്നു. 2020 ആഗസ്റ്റിൽ വീണ്ടും അറസ്റ്റ് ചെയ്ത സലാഹിനെ 28 മാസത്തേക്ക് തടവിന് ശിക്ഷിച്ചു.
ഭീകരതക്ക് പ്രേരണ നൽകിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. 2015ൽ ഇസ്രായേൽ നിരോധിച്ച ഇസ്ലാമിക് മൂവ്മെൻറിനെ പിന്തുണച്ചുവെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്.
'ശൈഖുൽ അഖ്സ' എന്നറിയപ്പെടുന്ന സലാഹ്, ഫലസ്തീനികൾക്കിടയിലെ ഏറ്റവുമധികം സ്വാധീനമുള്ള മത-രാഷ്ട്രീയ വ്യക്തിത്വമാണ്. ജയിൽ മോചിതനായ സലാഹിനെ സ്വീകരിക്കാൻ അനുയായികളും ബന്ധുക്കളുമടങ്ങുന്ന വലിയ ജനക്കൂട്ടമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.