മതിയായ ചികിത്സ ലഭിച്ചില്ല, ഫലസ്തീൻ തടവുകാരൻ ഇസ്രായേൽ ജയിലിൽ മരിച്ചു
text_fieldsജറൂസലം: ഇസ്രായേൽ ജയിലിൽ ഫലസ്തീൻ തടവുകാരൻ മരിച്ചു. 2008 മുതൽ ജയിലിൽ കഴിയുന്ന സമി അമൂറാണ്(39) നഖബയിലെ ആശുപത്രിവാസത്തിനിടെ മരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങൾ ബാധിച്ചിരുന്നു.
തടവറ ജീവിതവും ഇസ്രായേൽ മതിയായ ചികിത്സ നൽകാത്തതും ഇദ്ദേഹത്തിെൻറ ആരോഗ്യനില വഷളാക്കി. പതിവായി നടത്തേണ്ട ആരോഗ്യ പരിശോധനക്കും ഇസ്രായേൽ അധികൃതർ അറിയിച്ചില്ല. ഓപറേഷൻ ആരോഗ്യനില വഷളാകുന്നതു വരെ മാറ്റിവെച്ചു. നഫ്ഹ ജയിലിൽ നിന്ന് ഏതാനും ദിവസം മുമ്പാണ് ഉമൂറിനെ അസ്ഖലൻ ജയിലിലേക്ക് മാറ്റിയത്. ആരോഗ്യനില മോശമായതോടെ സുറുക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിക്കുന്നതിനു മുമ്പ് രണ്ട് ശസ്ത്രക്രിയകൾക്കും വിധേയനാക്കി.
നാലുമാസം മുമ്പാണ് ആരോഗ്യനില വഷളായതെന്ന് ഫലസ്തീൻ അധികൃതർ പറയുന്നു. കോവിഡിെൻറ മറവിലാണ് ഇസ്രായേൽ ചികിത്സ വൈകിപ്പിച്ചത്. 19 വർഷത്തെ തടവുശിക്ഷയാണ് ഉമൂറിന് വിധിച്ചത്.
ഇക്കാലയളവിൽ കുടുംബാംഗങ്ങൾ ജയിലിൽ സന്ദർശിക്കുന്നതും വിലക്കി. 200 കുട്ടികളടക്കം 4,650 ഫലസ്തീൻ തടവുകാരാണ് ഇസ്രായേൽ ജയിലുകളിൽ കഴിയുന്നത്. ഇതിൽ 500ലേറെ പേർ അർബുദമുൾപ്പെടെയുള്ള രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ്.
വിചാരണപോലുമില്ലാതെയാണ് പലരെയും തടവിൽ പാർപ്പിച്ചിട്ടുള്ളത്. അധിനിവേശ മേഖലകളിൽ ഇസ്രായേലിനെതിരെ പ്രതിരോധം തീർത്തതിെൻറ പേരിലാണ് പലരെയും തടവിലിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.