യു.എ.ഇ-ഇസ്രായേൽ ഉടമ്പടി; പ്രതിഷേധിച്ച് ഫലസ്തീൻ
text_fieldsയു.എൻ: അമേരിക്കൻ മധ്യസ്ഥതയിൽ അംഗീകരിച്ച യു.എ.ഇ-ഇസ്രായേൽ കരാറിൽ ഫലസ്തീന് പ്രതിഷേധം. അതേ സമയം യു.എന്നും ഖത്തർ ഒഴിെക അറബ് രാജ്യങ്ങളും അനുകൂലിച്ചു. കരാർ ഫലസ്തീൻ പ്രശ്നത്തെ ഒറ്റുകൊടുക്കുന്നതാണെന്ന് ആരോപിച്ച് യു.എ.ഇയിലെ അംബാസഡറെ തിരിച്ചുവിളിക്കാൻ മഹ്മൂദ് അബ്ബാസ് നയിക്കുന്ന ഫലസ്തീൻ ഭരണകൂടം തീരുമാനിച്ചു.
അമേരിക്കക്ക് പിറെക യൂറോപ്യൻ നാടുകളും കരാർ ചരിത്രപ്രധാനമെന്ന് വിശേഷിപ്പിച്ചപ്പോൾ ഇറാനും തുർക്കിയും ഹമാസും എതിർത്തു. മുസ്ലിം, ക്രിസ്ത്യൻ, ജൂത മതവിഭാഗങ്ങളെ സംബന്ധിച്ചിട േത്താളം രാഷ്ട്രീയ പ്രാധാന്യമുള്ളതിനാൽ 'അബ്രഹാം ഉടമ്പടി' എന്നു വിളിക്കപ്പെട്ട കരാർ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. കരാറനുസരിച്ച് വെസ്റ്റ് ബാങ്കിലെ അധിനിവിഷ്ട പ്രദേശം കൂട്ടിച്ചേർക്കാനുള്ള തീരുമാനം ഇസ്രായേൽ നിർത്തിവെക്കും. പകരം ഇസ്രായേലുമായി യു.എ.ഇ സാധാരണ ബന്ധം സ്ഥാപിക്കുകയും സുരക്ഷ, ഉൗർജം, ടൂറിസം മേഖലകളിൽ സഹകരിക്കുകയും ചെയ്യും.
ഇസ്രായേലുമായി ഒരു ഗൾഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ഇൗജിപ്തിനും ജോർഡനും പിറകെ ഇസ്രായേലുമായി കരാറുണ്ടാക്കുന്ന മൂന്നാമത്തെ അറബ് രാജ്യവുമാണ് യു.എ.ഇ. അറബ് ലോകത്തും ഇസ്രായേലിലും പുതുയുഗം പിറന്നതായും ഇന്ന് ചരിത്ര ദിനമാണെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അഭിപ്രായപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്ന പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും നീട്ടിവെക്കുകയാണുണ്ടായതെന്നും നെതന്യാഹു രാജ്യത്തോട് ചെയ്ത ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.
ഉടമ്പടി നയതന്ത്ര വിഡ്ഢിത്തമെന്ന് ഇറാൻ പ്രതികരിച്ചു. ഇത് ഇറാൻ കേന്ദ്രീകരിച്ചുള്ള പ്രതിരോധ അച്ചുതണ്ടിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും ഫലസ്തീൻ ജനതയെ പിന്നിൽനിന്ന് കുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാർ ഫലസ്തീനികളുടെ ആവശ്യത്തെ ഒറ്റുകൊടുക്കുന്നതാണെന്ന് തുർക്കി പ്രതികരിച്ചു.
ചരിത്രവും ഫലസ്തീനികളുടെ മനസ്സാക്ഷിയും മാപ്പുതരില്ലെന്നും തുർക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉടമ്പടിയെ ആഫ്രിക്കൻ രാജ്യമായ ഘാന എതിർത്തു. അതേസമയം, ഫലസ്തീൻ പ്രദേശങ്ങൾ കൂട്ടിയോജിപ്പിക്കാനുള്ള തീരുമാനം ദ്വിരാഷ്ട്ര ഫോർമുല യാഥാർഥ്യമാക്കാനുള്ള വഴിയാണെന്നും പകരം ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് ൈശഖ് മുഹമ്മദ് ബിൻ സായിദിെൻറ ധീരവും യാഥാർഥ്യ ബോധത്തോടെയുള്ള തീരുമാനമാണെന്നും യു.എ.ഇ വിദേശ സഹമന്ത്രി അൻവർ ഗർഗാശ് പ്രതികരിച്ചു. ഇൗജിപ്ത്, ജോർഡൻ, ഒമാൻ, ബഹ്റൈൻ എന്നീ അറബ് രാജ്യങ്ങൾക്കുപുറമെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ കരാറിനെ പിന്തുണച്ചു.
മേഖലയിലെ സമാധാനത്തിന് ഫലസ്തീൻ–ഇസ്രായേൽ എന്ന ദ്വിരാഷ്ട്ര പരിഹാര നിർദേശം യാഥാർഥ്യമാക്കാൻ കരാർ സഹായകമാവുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് പ്രസ്താവിച്ചു.
എന്നാൽ, കരാർ തള്ളിക്കളയുന്നതായി മഹ്മൂദ് അബ്ബാസിെൻറ ഒാഫിസും ഹമാസും അറിയിച്ചു. ഇത് സയണിസ്റ്റ് ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതാണെന്നും ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമല്ലെന്നും ഹമാസ് വക്താവ് ഹാസിം ഖാസിം വ്യക്തമാക്കി.
നേരിട്ട് വിമാന സർവിസ്, എംബസി തുടങ്ങിയവയും നടപ്പാക്കും
ന്യൂയോർക്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സാന്നിധ്യത്തിൽ ഇസ്രായേലും യു.എ.ഇയും പരസ്പര സഹകരണം പ്രഖ്യാപിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ:
പൊതുവായ നിരവധി വെല്ലുവിളികൾ നേരിടുന്ന രാജ്യങ്ങളെന്ന നിലക്ക് ഇസ്രായേലും യു.എ.ഇയും ബന്ധം സാധാരണ നിലയിലാക്കുന്നത് പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ സഹായകമാകും.
നിക്ഷേപം, ടൂറിസം, നേരിട്ട് വിമാന സർവിസ്, സുരക്ഷ, ടെലി കമ്യൂണിക്കേഷൻസ്, ടെക്നോളജി, ഊർജം, ഇരു രാജ്യങ്ങളിലും പരസ്പരം എംബസികൾ സ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വരും ആഴ്ചകളിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘം ചർച്ച നടത്തും.
ട്രംപിെൻറ സമാധാന പദ്ധതി പൂർണ അവകാശം നൽകുന്ന ഭൂപ്രദേശങ്ങൾക്കു മേൽ തൽക്കാലം ഇസ്രായേൽ അവകാശവാദം ഉന്നയിക്കില്ല. പകരം അറബ്, മുസ്ലിം രാജ്യങ്ങളുമായി ബന്ധം രൂഢമാക്കാൻ ശ്രമം നടത്തും. യു.എസുമായി ചേർന്ന് യു.എ.ഇയും ഇസ്രായേലും പശ്ചിമേഷ്യക്ക് പുതിയ ബദൽ നടപ്പാക്കും. നയതന്ത്ര, വ്യാപാര, സുരക്ഷാ സഹകരണം മെച്ചപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.