യു.എസ് കാപിറ്റോളിന് സമീപം ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം
text_fieldsവാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോളിന് സമീപം നൂറുകണക്കിനാളുകൾ ഫലസ്തീൻ അനുകൂല പ്രകടനം നടത്തി. ‘മോഷ്ടിച്ച ഭൂമിയിൽ സമാധാനമില്ല’, ‘കൊലപാതകങ്ങൾ അവസാനിപ്പിക്കുക’, ഇസ്രായേൽ പലസ്തീനിൽ നിന്ന് പുറത്തുകടക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു.
ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നടപടിയും വിമർശിക്കപ്പെട്ടു. ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1948ൽ ഇസ്രായേൽ രാഷ്ട്രം സൃഷ്ടിക്കപ്പെട്ടപ്പോൾ ഏഴുലക്ഷം ഫലസ്തീനികൾ പലായനം ചെയ്യേണ്ടി വന്ന സംഭവത്തിന്റെ (നഖ്ബ) വാർഷികത്തോടനുബന്ധിച്ചായിരുന്നു പ്രകടനം. നഖ്ബയോടനുബന്ധിച്ച് ബ്രിട്ടൻ, ജർമനി, ഫ്രാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ഫലസ്തീൻ അനുകൂല പ്രകടനം നടന്നു. പലയിടത്തും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.