![Palestinian Palestinian](https://www.madhyamam.com/h-upload/2021/05/29/1025722-palestinian.gif)
വെസ്റ്റ് ബാങ്കിൽ പ്രതിഷേധത്തിനിടെ ഇസ്രായേൽ പൊലീസ് വെടിവെപ്പ്; ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു
text_fieldsജറൂസലം: കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിെൻറ ഭാഗമായി ഇവിടെയുള്ള നാട്ടുകാരായ ഫലസ്തീനികളെ കുടിയിറക്കുന്നതിനെതിരെ തുടരുന്ന പ്രക്ഷോഭ റാലിക്കു നേെര ഇസ്രായേൽ പൊലീസ് വെടിവെപ്പ്. സംഭവത്തിൽ 26 കാരനായ ഫലസ്തീനി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്ത നഗരത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
ഇസ്രായേൽ പൊലീസ് ഒരുക്കിയ കവചം മറികടന്ന് നൂറുകണക്കിന് ആളുകൾ സംഘടിച്ചിരുന്നു. ടയറുകൾ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധിച്ചതോടെ പൊലീസ് വെടിവെക്കുകയായിരുന്നു. അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗസ്സ ആക്രമണത്തിന് പിന്നാലെ അധിനിവേശത്തിനെതിരെ വെസ്റ്റ്ബാങ്കിൽ പ്രതിഷേധം കനത്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.