ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു
text_fieldsജറൂസലം: ഇസ്രായേൽ സൈന്യത്തിെന്റ വെടിയേറ്റ് ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേലി സൈന്യത്തിെന്റ ചെക്പോയന്റിനുനേരെ ആക്രമണം നടത്തിയ ആളെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇസ്രായേൽ പൊലീസ് അറിയിച്ചു. ഇസ്ഹാഖ് ഹംദി അൽജൂനി (17) എന്നയാളാണ് മരിച്ചതെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ അറിയിച്ചു.
ജറൂസലമിന് പുറത്ത് സ്ഥിതിചെയ്യുന്ന ഖലന്ദിയ ചെക്പോസ്റ്റിൽ ശനിയാഴ്ച രാവിലെ എത്തിയ ഇയാൾ എം16 തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇസ്രായേൽ സുരക്ഷ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു. രണ്ട് സൈനികരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ടയാൾ തങ്ങളുടെ അംഗമാണെന്ന് അൽ അഖ്സ മാർട്ടിയേഴ്സ് ബ്രിഗേഡ്സ് അവകാശപ്പെട്ടു. ഫലസ്തീൻ അതോറിറ്റിക്ക് നേതൃത്വം നൽകുന്ന ഫത്തായുടെ സായുധ വിഭാഗമാണ് ഈ സംഘടന. ഖലന്ദിയ ചെക്പോസ്റ്റിൽ അധിനിവേശ സൈനികർക്കുനേരെ ആക്രമണം നടത്താൻ തങ്ങളുടെ പോരാളികൾക്ക് കഴിഞ്ഞതായി സംഘടന പ്രസ്താവനയിൽ പറഞ്ഞു. കിഴക്കൻ ജറൂസലമിൽനിന്ന് ഫലസ്തീൻ അതോറിറ്റിയുടെ കേന്ദ്രമായ റാമല്ലയിലേക്കുള്ള പ്രധാന കവാടമാണ് ഖലന്ദിയ ചെക്പോയന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.