ഫലസ്തീൻ യുവാവിനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു
text_fieldsറാമല്ല: വടക്കൻ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീൻകാരനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. ജെനിൻ അഭയാർഥി ക്യാമ്പിൽനിന്നുള്ള അരഫ് അബ്ദൽ നാസർ ലഹ്‌ലൂഹ് (20) ആണ് മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെദുമിമിലെ അനധികൃത ഇസ്രായേലി സെറ്റിൽമെന്റിനു സമീപമുള്ള ഖൽഖില്യയിലാണ് സംഭവം.
അബ്ദൽ നാസർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി ഇസ്രായേൽ സൈന്യം ആരോപിച്ചു. അതേസമയം, അധിനിവേശ കിഴക്കൻ ജറൂസലമിലെ ഷുഫത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മറ്റൊരു ഫലസ്തീൻകാരന് ഗുരുതര പരിക്കേറ്റു.
ബുധനാഴ്ച ഇസ്രായേൽ സൈന്യം ഷുഫത്ത് അഭയാർഥി ക്യാമ്പ് റെയ്ഡ് ചെയ്ത് മറ്റൊരു ഫലസ്തീൻകാരനായ ഉദയ് തമീമിയുടെ കുടുംബവീട് തകർത്തു. ഒക്ടോബറിൽ ഇസ്രായേലി വനിത സൈനികയെ കൊലപ്പെടുത്തിയെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. 12 ദിവസത്തെ വേട്ടയാടലിനൊടുവിൽ ഇസ്രായേൽ സൈന്യം തമീമിയെ വെടിവെച്ചുകൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.