കിഴക്കൻ ജറുസലേമിൽ തീവ്ര വലതുപക്ഷ ഇസ്രായേലുകാരുടെ മാർച്ചിനെതിരെ ഫലസ്തീനികൾ അണിനിരക്കുന്നു
text_fieldsജറുസലേം: പതിനായിരക്കണക്കിന് ഇസ്രയേലി ദേശീയവാദികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന വെള്ളിയാഴ്ചത്തെ ഫ്ലാഗ് മാർച്ചിനെതിരെ ഫലസ്തീനികൾ അണിനിരക്കുന്നു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇതിനകം സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.
കിഴക്കൻ ജറുസലേമിലാണ് ഓർത്തഡോക്സ് ജൂതന്മാരും കുടിയേറ്റക്കാരും പതാക ദിന മാർച്ചിന് ഒരുങ്ങുന്നത്. 1967-ൽ കിഴക്കൻ ജറുസലേം പിടിച്ചടക്കിയതും തുടർന്നുള്ള അധിനിവേശവും ആഘോഷിക്കുന്ന പരേഡിൽ പങ്കെടുക്കാൻ വ്യാഴാഴ്ച പുലർച്ചെ തന്നെ അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ടിനു സമീപം പതാകയേന്തി ആളുകൾ എത്തി തുടങ്ങിയിട്ടുണ്ട്.
പ്രകോപനപരമായ ഫ്ലാഗ് മാർച്ച് സംഘടിപ്പിക്കുന്നതിനെതിരെ ഫലസ്തീൻ അതോറിറ്റി (പിഎ) പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹമാസും ഇതിനെതിരെ ജനങ്ങളോട് അണിനിരക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, സുരക്ഷയുടെ ഭാഗമായി 2,000-ത്തിലധികം പോലീസിനെ വിന്യസിച്ചു.
അതിനിടെ, 50 വയസ്സിന് താഴെയുള്ള ഫലസ്തീൻ വിശ്വാസികളെ അൽ-അഖ്‌സ പള്ളിയിൽ പ്രഭാത പ്രാർത്ഥന നടത്തുന്നതിൽ നിന്ന് ഇസ്രായേൽ അധികൃതർ തടഞ്ഞത് കൂടുതൽ പ്രശ്നത്തിലേക്ക് നയിച്ചിട്ടുണ്ട്.
നാല് ദിവസത്തെ ഇസ്രായേൽ ബോംബാക്രമണത്തിൽ 33 ഫലസ്തീനികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് തീവ്ര വലതുപക്ഷ മാർച്ച് നടക്കുന്നത്.
മുൻ വർഷങ്ങളിൽ നടന്ന ഫ്ലാഗ് മാർച്ചുകൾ അറബ് വിരുദ്ധ വംശീയ മുദ്രാവാക്യങ്ങളും ഫലസ്തീനികൾക്കെതിരായ അക്രമവും കൊണ്ടുനിറഞ്ഞതായിരുന്നു. 2021 ൽ ഗാസ മുനമ്പിൽ 11 ദിവസത്തെ സൈനിക ആക്രമണം നടത്തി 260 ലധികം ഫലസ്തീനികളെ കൊന്നൊടുക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.