ഇസ്രായേൽ തടവറയിൽ ഫലസ്തീനികൾക്ക് ദുരിതം; ഹമാസിന് സല്യൂട്ട് നൽകി ബന്ദികളും
text_fieldsഇസ്രായേൽ തടവറയിൽ നേരിട്ട ഭയാനകവും ദുരിതം നിറഞ്ഞതുമായ അവസ്ഥ വിവരിക്കുകയാണ് ഫലസ്തീൻ യുവാവായ റംസി അൽ അബ്ബാസി. ശാരീരികമായും മാനസികമായും അവർ ഞങ്ങളോട് ക്രൂരത കാട്ടി. തടവറയിൽ വെച്ച് ലൈംഗികമായും അസഭ്യ വാക്കുകളാലും ആക്രമിക്കപ്പെട്ടു. കഴിഞ്ഞ 60 ദിവസമായി ഞങ്ങൾ സൂര്യ പ്രകാശം കണ്ടിട്ടില്ല.
ചിന്തിക്കാവുന്നതിനും അപ്പുറത്തുള്ള രീതിയിലായിരുന്നു ഇസ്രായേൽ ക്രൂരത. എല്ലാ ദിവസവും തല്ലിചതച്ചിരുന്നു. അൽ നഖാബ് ജയിൽ ഒരു ശ്മശാനമായിരുന്നു. 3000ത്തിലധികം തടവുകാർ അവിടയെുണ്ടായിരുന്നു. കൈ കാലുകളും തലയും പൊട്ടിയവരും മരിച്ചു വീഴുന്നവരും.. അങ്ങനെ ക്രൂരതയുടെ കോട്ടയായിരുന്നു ഇസ്രായേൽ തടവറ...
ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമാക്കി എന്നാണ് വിവിധ ജയിലുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും പറയുന്നത്. തന്റെ കൈകൾ തല്ലി ഒടിച്ചെന്ന് പറയുന്ന ഫലസ്തീനി ബാലനെയും കണ്ടതാണ്. എല്ലാ ആഴ്ചയിലും ഇസ്രായേൽ സൈനികർ വരുമെന്നും അവർ ഞങ്ങളുടെ വസ്ത്രങ്ങളഴിപ്പിച്ച് തുടരെ തല്ലുമെന്നുമാണ് മോചിപ്പിക്കപ്പെട്ട 16കാരൻ പറഞ്ഞത്.
അതേസമയം, ഹമാസ് മോചിപ്പിച്ച ഇസ്രായേൽ ബന്ദികൾ സന്തോഷത്തോടെ പുറത്തുവരുന്ന ദൃശ്യങ്ങളാണ് ലോകം കണ്ടത്. വളർത്തു നായയെ ചേർത്തു പിടിച്ച് വരുന്ന പെൺകുട്ടിയും ഹമാസ് പോരാളികൾക്ക് നേരെ ചിരിച്ച്, കൈവീശി, സല്യൂട്ട് നൽകി സന്തോഷത്തോടെ യാത്ര പറയുന്നവരെയും കാണാം. കൈ വീശി ഹമാസ് പോരാളികൾ ബന്ദികളെ പ്രത്യഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.