ജപ്പാൻ തീരത്ത് ചരക്കുകപ്പൽ രണ്ടായി പിളർന്നു; വിഡിയോ കാണാം
text_fieldsടോക്യോ: വടക്കൻ ജപ്പാൻ തീരത്ത് ഒരു ചരക്ക് കപ്പൽ നെടുകെ പിളർന്നു. കപ്പലിലുണ്ടായിരുന്ന ചൈനീസ്, ഫിലിപ്പൈൻസ് പൗരൻമാരായ 21 ജീവനക്കാരെ രക്ഷപെടുത്തിയെന്നും എണ്ണച്ചോർച്ച നിയന്ത്രണ വിധേയമാക്കിയതായും ജപ്പാൻ തീരസേന അറിയിച്ചു. പനാമയിൽ രജിസ്റ്റർ ചെയ്തതാണ് കപ്പൽ.
മരച്ചീളുകളുമായി തായ്ലൻഡിൽ നിന്ന് വന്ന 'ക്രിംസൺ പോളറിസ്' കപ്പലിന് 39,910 ടണ്ണാണ് ഭാരം. മൺതിട്ടയിൽ കുടുങ്ങിയ കപ്പൽ പിന്നീട് സ്വയം സ്വതന്ത്രമായെങ്കിലും മോശം കാലാവസ്ഥ കാരണം ബുധനാഴ്ച ഹച്ചിനോഹെ തുറമുഖത്തിന് നാലു കിലോമീറ്റർ അകലെ നങ്കൂരമിട്ടു. വ്യാഴാഴ്ച രാവിലെയാണ് കപ്പൽ രണ്ടായി പിളർന്നത്.
കപ്പലിൽ നിന്നുള്ള ഇന്ധന ചോർച്ച 24 കിലോമീറ്റർ (15 മൈൽ) വരെ വ്യാപിച്ചതായി കോസ്റ്റ്ഗാർഡ് വക്താവ് എ.എഫ്.പിയോട് പറഞ്ഞു. എങ്കിലും പാരിസ്ഥിതിക ആഘാതത്തിന്‍റെ വ്യാപ്തി വ്യക്തമല്ല. കപ്പലിന്‍റെ ഭാഗങ്ങൾ ഇനിയും മാറ്റിയിട്ടില്ല. മൂന്ന് വീതം പട്രോൾ ബോട്ടുകളും വിമാനങ്ങളുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.