കിരീടധാരണ ചടങ്ങിനായി ആഡംബര യാത്ര; പാപ്പുവ ന്യൂ ഗിനിയയുടെ വിദേശകാര്യ മന്ത്രിയുടെ സ്ഥാനം തെറിച്ചു
text_fieldsബ്രിട്ടനിലെ ചാൾസ് മൂന്നാമന്‍റെ കിരീട ധാരണ ചടങ്ങിനായി പോയ വകയിൽ ആഡംബര യാത്രയും ഷോപ്പിങ്ങും നടത്തിയെന്ന ആരോപണത്തെത്തുടർന്ന് രാജി വച്ച് പാപ്പുവ ന്യൂ ഗിനിയയുടെ വിദേശകാര്യ മന്ത്രി. രാജ്യത്തിനുള്ള ഔദ്യോഗിക ക്ഷണം ദുരുപയോഗം ചെയ്തുവെന്നതടക്കമുള്ള ആരോപണങ്ങളാണ് മന്ത്രി ജസ്റ്റിന്‍ ടകാക്ചെന്‍കോയ്ക്കെതിരെ ഉയര്‍ന്നത്. വിവാദം കടുത്തതോടെ മന്ത്രി രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു.
മകള്‍ക്കൊപ്പമാണ് മന്ത്രി ചാള്‍സ് മൂന്നാമന്‍റെ കിരീടധാരണത്തിനെത്തിയത്. ആഡംബര വിമാനത്തിലായിരുന്നു യാത്ര. മകള്‍ സിംഗപ്പൂരില്‍ ഷോപ്പിങ് നടത്തിയെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ മറ്റും വൈറലായത് രാജ്യത്ത് വലിയ കോലഹലമാണ് സൃഷ്ടിച്ചത്. വിമര്‍ശനം നേരിട്ടതിന് പിന്നാലെ ബുധനാഴ്ച വിമര്‍ശകരെ പ്രാകൃത മനുഷ്യരെന്നാണ് ജസ്റ്റിന്‍ വിളിച്ചത്. ഇതോടെ വിമര്‍ശനം രൂക്ഷ പ്രതിഷേധത്തിലേക്ക് വഴിമാറുകയായിരുന്നു. തലസ്ഥാനമായ പോര്‍ട്ട് മോര്‍സ്ബെയിലെ പാര്‍ലമെന്‍റ് സമുച്ചയത്തിന് പുറത്ത് വെള്ളിയാഴ്ച വന്‍ പ്രതിഷേധമാണ് നടന്നത്.
പസഫികിലെ കോമണ്‍വെല്‍ത്ത് രാജ്യമാണ് പാപ്പുവ ന്യൂ ഗിനിയ. പാപ്പുവ ന്യൂഗിനിയയുടെ നേതൃനിരയിലാണ് ചാള്‍സ് മൂന്നാമനുള്ളത്. വെള്ളിയാഴ്ച ജസ്റ്റിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ അറിവോടെയായിരുന്നു തന്‍റെ യാത്രയെന്നാണ് മന്ത്രി വിശദമാക്കുന്നത്.
കിരീട ധാരണ ചടങ്ങില്‍ പങ്കെടുക്കാനായി മകള്‍ക്കും പത്തോളം ഉദ്യോഗസ്ഥർക്കുമൊപ്പമാണ് വിദേശകാര്യമന്ത്രി പോയത്. ഇതിനായി 7 കോടി 40 ദശലക്ഷം രൂപയോളമാണ് പാപ്പുവ ന്യൂഗിനിയ സര്‍ക്കാര്‍ ചെലവിട്ടത്. ജസ്റ്റിന്‍റെ മകള്‍ സാവന്ന സിംഗപ്പൂരിലെ ആഡംബര മാളുകളില്‍ ഷോപ്പിങ് നടത്തുന്നതിന്‍റേയും മറ്റും വിഡിയോകളും പുറത്ത് വന്നിരുന്നു. ജനങ്ങളുടെ പണം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ചെലവിടുന്നതില്‍ വന്‍ പ്രതിഷേധമുയര്‍ന്ന് വിവാദത്തിലായതിന് പിന്നാലെയാണ് ജസ്റ്റിന്‍ രാജി വയ്ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.