മുൻ തായ് പ്രധാനമന്ത്രി താക്സിൻ ഷിനാവത്രക്ക് പരോൾ
text_fieldsബാങ്കോക്: ശതകോടീശ്വരനും തായ്‍ലൻഡ് മുൻ പ്രധാനമന്ത്രിയുമായ താക്സിൻ ഷിനാവത്രക്ക് (74) പരോൾ അനുവദിച്ചു. സ്വയം പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് അദ്ദേഹം തായ്‍ലൻഡിൽ തിരിച്ചെത്തിയത്. തടവുശിക്ഷ നിലനിൽക്കെ അനാരോഗ്യം കാരണം ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം ഞായറാഴ്ച പുലർച്ച പുറത്തിറങ്ങി.
എട്ട് വർഷത്തെ തടവ് ശിക്ഷയാണ് താക്സിന് വിധിച്ചിരുന്നതെങ്കിലും മഹാ വജിറലോങ്കോൺ രാജാവ് ശിക്ഷ ഒരുവർഷമായി കുറച്ചിരുന്നു.
2001-2006 കാലത്ത് അധികാരത്തിലിരുന്ന താക്സിൻ പട്ടാള അട്ടിമറിയിലൂടെയാണ് പുറത്താക്കപ്പെട്ടത്. അഴിമതി, അധികാര ദുർവിനിയോഗം, രാജവാഴ്ചയോടുള്ള അനാദരവ് എന്നീ കുറ്റങ്ങൾ ആരോപിച്ചായിരുന്നു അട്ടിമറി. താക്സിന്‍റെ ഇളയ മകൾ നേതൃത്വം നൽകുന്ന പ്യു തായ് പാർട്ടിയാണ് ഇപ്പോൾ തായ്‌ലൻഡ് ഭരിക്കുന്നത്. പ്രായവും ആരോഗ്യവും പരിഗണിച്ചാണ് അദ്ദേഹത്തിന് പരോൾ അനുവദിച്ചതെന്ന് പ്രധാനമന്ത്രി താവിസിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.