യാത്രക്കാരൻ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; പാതിവഴിയിൽ യാത്രയുപേക്ഷിച്ച് യു.എസ് വിമാനം
text_fieldsയാത്രക്കാരൻ മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യാത്രയവസാനിപ്പിച്ച് യു.എസ് വിമാനം. മിയാമിയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന അമേരിക്കൻ ജെറ്റ്‍ലൈനർ ബോയിങ് 777 വിമാനത്തിനാണ് യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. 129 യാത്രക്കാരുൾപ്പെടെ 143 അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വിമാനം ലാൻഡ് ചെയ്തയുടനെ ഇയാളെ പൊലീസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ എയർലൈനിൽ യാത്ര ചെയ്യുന്നത് വിലക്കിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു.
യു.എസ് ആഭ്യന്തര വിമാനങ്ങളിൽ മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ സീറോ ടോളറൻസ് നയം നടപ്പാക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാസ്ക് ധരിക്കാൻ യാത്രക്കാർ വിസമ്മതിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.