ചൈനീസ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ്
text_fieldsബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ പനി ക്ലിനിക്കുകളിൽ ബുധനാഴ്ച പ്രവേശിക്കപ്പെട്ട രോഗികളുടെ എണ്ണം മുൻനിർത്തിയാണ് റിപ്പോർട്ട്. മുൻ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ക്ലിനിക്കുകളിൽ പ്രവേശിക്കപ്പെട്ട രോഗികളുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പനി ക്ലിനിക്കുകളുടെ എണ്ണം 1,263 ആയി ഉയർത്തിയിരുന്നു. 65,000 രോഗികളെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നഗരത്തിൽ പൾസ് ഓക്സിമീറ്ററും ഓക്സിജൻ സിലിണ്ടറുകളും വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനായി ആവശ്യത്തിന് ആംബുലൻസുകളും വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.