പാട്രിസ് ലുമുംബയുടെ പല്ലുകൾ തിരികെ നൽകി ബെൽജിയം
text_fieldsബ്രസൽസ്: ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര നായകനുമായ പാട്രിസ് ലുമുംബയുടെ സ്വർണപ്പല്ലുകൾ തിരികെ നൽകി ബെൽജിയം ഭരണകൂടം. കോംഗോയെ ചൂഷണം ചെയ്തതിൽ ബെൽജിയം രാജാവ് ഫിലിപ് കുറ്റബോധം രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് ലുമുംബയുടെ ആകെയുള്ള ശേഷിപ്പ് തിരികെ നൽകാൻ ബെൽജിയം തയാറായി. പ്രത്യേക പേടകത്തിൽ അടക്കംചെയ്ത പല്ലുകൾ ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂവിന്റെ സാന്നിധ്യത്തിൽ ഫെഡറൽ പ്രോസിക്യൂട്ടർ ലുമുംബയുടെ ബന്ധുക്കൾക്കു കൈമാറി. കോളനിവത്കരണത്തിന് അന്ത്യം കുറിച്ച് 1960ലാണ് കോംഗോയുടെ പ്രഥമ പ്രധാനമന്ത്രിയായി ലുമുംബ അധികാരത്തിലേറിയത്. 1961ൽ വിമതരും ബെൽജിയൻ കൂലിപ്പട്ടാളവും ചേർന്ന് ലുമുംബയെ വധിച്ചു.
മൃതശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി ആസിഡിൽ ലയിപ്പിക്കുകയായിരുന്നെന്ന് ബെൽജിയൻ പൊലീസ് കമീഷണറായിരുന്ന ജെറാർദ് സൊറ്റെ വെളിപ്പെടുത്തി. ലുമുംബയുടെ സ്വർണപ്പല്ലുകൾ തന്റെ പക്കലുണ്ടെന്ന് സൊറ്റെയുടെ മകൾ അവകാശപ്പെടുകയും തുടർന്ന് 2016ൽ ബെൽജിയൻ ഭരണകൂടം ഇത് പിടിച്ചെടുക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.