ആ അത്യാഡംബര നൗക ഒടുവിൽ 2000 കോടിക്ക് വിറ്റു; വാങ്ങിയതാരെന്ന് പറയില്ല
text_fieldsവാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും പ്രമുഖ വ്യവസായിയുമായിരുന്ന പോൾ അലൻ കൈവശംവെച്ചിരുന്ന അത്യാഡംബര നൗക 'ഒക്ടോപസ്' ഒടുവിൽ വിറ്റുപോയി. 2003ൽ നിർമാണം പൂർത്തിയാക്കുേമ്പാൾ ലോകത്തെ ഏറ്റവും വലിയ ആഡംബ ര നൗകയായിരുന്ന ഇത് 20 കോടി പൗണ്ടി (2000 കോടിയിലേറെ രൂപ)നാണ് വിറ്റുപോയത്. 2018ൽ പോൾ അലന്‍റെ വേർപാടിനു ശേഷം ഏറെയായി പുതിയ ഉടമകളെ കാത്തുകഴിയുകയായിരുന്നു. 29.5 കോടി യൂറോ ആയിരുന്നു ആദ്യം വിലയിട്ടിരുന്നത്. പിന്നീട് കുറച്ച് 23.5 കോടി യൂറോ ആയി. അതും കുറഞ്ഞാണ് ഒടുവിൽ വിൽപന നടന്നത്. വാങ്ങിയതാരെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാലും, അടുത്ത വർഷം മുതൽ ഇവ വാടകക്ക് ഉപയോഗിക്കാൻ നൽകുമെന്നാണ് സൂചന.
ആഴക്കടൽ ആഡംബര യാത്രകൾക്കും ആഴക്കടൽ ഡൈവിങ്ങിനുമുൾപെടെ പ്രവിശാല സൗകര്യങ്ങളുള്ള കപ്പൽ കാംപർ ആന്‍റ് നിെകാൾസൺ എന്ന യോട്ട് ബ്രോകർ വഴിയാണ് വാടകക്ക് നൽകുക. വില പരസ്യമാക്കിയില്ലെങ്കിലും ഒരാഴ്ചക്ക് 10 ലക്ഷം പൗണ്ടെങ്കിലും നൽകേണ്ടിവരുമെന്നാണ് സൂചന.
13 അതിഥി സ്യൂട്ടുകൾ, സിനിമ ഹാൾ, ജിം, ബാസ്കറ്റ്ബാൾ കോർട്ട്, നീന്തൽ കുളം, സ്പാ, പിസ ഓവൻ തുടങ്ങിയ സൗകര്യങ്ങളുള്ള നൗകയിൽ രണ്ട് ഹെലികോപ്റ്ററുകൾ ഇറങ്ങാൻ സൗകര്യമുണ്ട്. ഇവയൊന്നും പുറത്തുകാണാനാകില്ലെന്നതുകൂടിയാണ് 'ഒക്ടോപസി'ന്‍റെ വലിയ സവിശേഷത.
ആഡംബര നൗക ഡിസൈനർ എസ്പർ ഓയിനോ ആണ് നിർമാണം നിർവഹിച്ചിരിക്കുന്നത്. മുമ്പ് മറിയാന കിടങ്ങിൽ ഊളിയിടാൻ ടൈറ്റാനിക് സംവിധായകൻ ജെയിംസ് കാമറൂൺ ഉപയോഗിച്ചിരുന്നു. ഉത്തര അറ്റ്ലാന്റികിൽ മുങ്ങിയ ബ്രിട്ടീഷ് യുദ്ധക്കപ്പൽ എച്ച്.എം.എസ് ഹൂഡിൽ ഇറങ്ങാനും ബെൽ വീണ്ടെടുക്കാനും ഒക്ടോപസ് തുണയായതും ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.