പെഡ്രോ കാസ്തിയോ പെറു പ്രസിഡൻറ്
text_fieldsലിമ: ഇടതുചിന്താഗതിക്കാരനും ഗ്രാമീണ സ്കൂൾ അധ്യാപകനുമായ പെഡ്രോ കാസ്തിയോ പെറുവിെൻറ ഭരണതലപ്പത്ത്. ജൂൺ ആറിന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പെഡ്രോ കാസ്തിയോ വിജയിച്ചതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഒരുമാസത്തിലേറെ നീണ്ട വോട്ടെണ്ണലിനുശേഷമാണ് തിങ്കളാഴ്ച വിജയിയെ പ്രഖ്യാപിച്ചത്. 40 വർഷത്തിനിടെ വോട്ടെണ്ണൽ ഇത്രയും നീളുന്നത് ആദ്യമാണ്. കാസ്തിയോക്ക് വലതുപക്ഷ സ്ഥാനാർഥിയും എതിരാളിയുമായ കീകോ ഫുജിമോരിയെക്കാൾ 44,000ത്തിലേറെ വോട്ടുകൾ ലഭിച്ചു. ജയിലിൽ കഴിയുന്ന മുൻ പ്രസിഡൻറ് ആൽബർട്ടോ ഫുജിമോരിയുടെ മകളാണ് കീകോ.
പെറുവിലെ പാവപ്പെട്ടവരും ഗ്രാമീണരുമാണ് കാസ്തിയോക്ക് വോട്ട് ചെയ്തത്. സോഷ്യലിസവും മാർക്സിസവും ലെനിനിസവും പിന്തുടരുന്ന പെറു ലീബ്രേ പാർട്ടിയുടെ നേതാവാണിദ്ദേഹം. ലോകത്ത് ഏറ്റവും കൂടുതൽ ചെമ്പ് ഖനനം ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് പെറു. എന്നാൽ, കോവിഡ് രാജ്യത്തെ ദരിദ്രമാക്കി. കോവിഡ് മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയാണ് പ്രസിഡൻറിന് മുന്നിലെ പ്രധാന വെല്ലുവിളി. ചികിത്സാസൗകര്യങ്ങളുടെ അഭാവമാണ് കോവിഡ് കാലത്ത് പെറുവിന് വെല്ലുവിളിയായത്.കാസ്തിയോ 28ന് ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.