പെഗസസ് ലോകനേതാക്കളുടെ ഫോണുകളും ചോർത്തി
text_fieldsന്യൂഡൽഹി: ഇസ്രായേൽ സ്പൈവെയർ പെഗസസ് ഉപപയോഗിച്ച് നടന്ന ചാരവൃത്തിയിൽ ലോകനേതാക്കളുടെ ഫോണുകളും ചോർത്തിയെന്ന് റിപ്പോർട്ട്. 14ഓളം രാഷ്ട്രതലവൻമാരുടെ ഫോണുകളാണ് ഇത്തരത്തിൽ ചോർത്തിയത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോൺ, പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാംപോസ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയവയിൽ ഉൾപ്പെടുന്നുവെന്നാണ് വാർത്തകൾ.
അതേസമയം, പെഗാസസ് ഉപയോഗിച്ച് നടന്ന ചോർത്തൽ ഇന്ത്യയിലും വ്യാപകമായി നടന്നിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു. രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയെന്ന വിവരങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. പല ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളും പട്ടികയിൽ ഉൾപ്പെട്ടത് ഭരണമുന്നണിക്ക് നാണക്കേടായിരുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ ചാരവൃത്തി അടിയന്തരമായി ചർച്ചചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടുവെങ്കിലും രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അംഗീകരിച്ചില്ല. ആനന്ദ് ശർമക്കൊപ്പം കേരളത്തിൽനിന്നുള്ള എളമരം കരീം അടക്കം നിരവധി പ്രതിപക്ഷ എം.പിമാർ ഇേത വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
തുടർന്ന് രാജ്യസഭ രണ്ടു മണിക്കൂർ സ്തംഭിപ്പിച്ചശേഷമാണ് കോവിഡ് ചർച്ചക്കെടുക്കാൻ പ്രതിപക്ഷം സർക്കാറിനെ അനുവദിച്ചത്. കാര്യോപദേശക സമിതിയിൽ കോവിഡ് ചർച്ചക്ക് സർക്കാർ സ്വന്തം നിലക്ക് മുന്നോട്ടുവരുകയായിരുന്നു. ഇത് കെണിയായി മനസ്സിലാക്കിയ പ്രതിപക്ഷം, കോവിഡ് ചർച്ച തടസ്സപ്പെടുത്തിയാൽ കേന്ദ്ര സർക്കാർ തങ്ങൾക്കെതിരെ ആയുധമാക്കുമെന്ന് മനസ്സിലാക്കി അതിന് സമ്മതിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.