പെഗസസ്: അന്വേഷണത്തിന് ഇസ്രായേൽ സമിതിയെ നിയോഗിച്ചു
text_fieldsജെറുസലം: പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ചാരപ്രവർത്തനം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രായേൽ സർക്കാർ സമിതിയെ നിയോഗിച്ചു. സോഫ്റ്റ്വെയർ ലൈസൻസ് നൽകുന്നതിനെക്കുറിച്ച് പരിശോധിക്കും.
സമിതി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തിരുത്തൽ വേണമോ എന്ന് പരിശോധിക്കുമെന്ന് പാർലമെൻറിെൻറ വിദേശകാര്യ,പ്രതിരോധ സമിതി തലവൻ രാം ബെൻ ബരക് പറഞ്ഞു. അന്വേഷണത്തെ എൻ.എസ്.ഒ തലവൻ ഷാലവ് ഹുലിയോ സ്വാഗതം ചെയ്തു.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ,മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ഫോണുകളിലേക്ക് നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു.
വിവിധ രാജ്യങ്ങളിലെ സർക്കാറുകൾക്കാണ് ഇസ്രായേൽ സർക്കാർ നിയന്ത്രിക്കുന്ന എൻ.എസ്.ഒ ഗ്രൂപ് ചാരസോഫ്റ്റ്വെയർ വിൽക്കുന്നത്. ലോകത്ത് 50,000 പേരുടെ ഫോണുകളിലേക്ക് ഈ സോഫ്റ്റ്വെയർ കടന്നുകയറിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
രാജ്യരക്ഷക്കും തീവ്രവാദ പ്രവർത്തനങ്ങൾ തടയാനുമാണ് പെഗസസ് ലൈസൻസ് നൽകുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എൻ.എസ്.ഒ ഗ്രൂപ് ലൈസൻസ് ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.