കൊന്നത് ഐ.എസ് ഭീകരരെ അല്ല, കുട്ടികളെയും സാധാരണക്കാരെയും; അബദ്ധം സമ്മതിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഐ.എസ് ഭീകരർ എന്നു പറഞ്ഞ് അഫ്ഗാനിസ്താനിൽ ഡ്രോൺ ആക്രമണം നടത്തി 10 പേരെ കൊലപ്പെടുത്തിയ സംഭവം അബദ്ധമായിരുന്നുവെന്ന് ഏറ്റു പറഞ്ഞ് അമേരിക്ക. കാബൂളിൽ ഐ.എസ് ഭീകരാക്രമണത്തിൽ 169 പേർ മരിച്ച ബോംബ് സ്ഫോടനത്തിെൻറ സുത്രധാരനെ വകവരുത്തിയെന്ന് യു.എസ് അവകാശപ്പെട്ട ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴു കുട്ടികളും ജീവകാരുണ്യപ്രവർത്തകനും അടക്കമുള്ളവരായിരുന്നുവെന്നാണ് അമേരിക്ക ഇപ്പോൾ സമ്മതിക്കുന്നത്.
അമേരിക്കൻ സേനക്കൊപ്പം പ്രവർത്തിച്ച അഫ്ഗാൻകാരനായ സെമിറൈ അഹ്മദിയും കുട്ടികളുമടക്കമുള്ളവരാണ് മരിച്ചത്. ഐ.എസ് ഭീകരരെ കൊന്നുവെന്ന വാദം തെറ്റാെണന്ന് വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ച് ഏതാനും നാളുകൾക്ക് ഉള്ളിൽ തന്നെയാണ് അമേരിക്കൻ കുറ്റസമ്മതം.
'ആക്രമണം ദുരന്തപൂർണമായ ഒരു അബദ്ധമായിരുന്നു'വെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് തലവൻ ജനറൽ ഫ്രാങ്ക് മെക്കൻസി വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മെക്കൻസി, ആക്രമണവുമായി ബന്ധപ്പെട്ട് അേന്വഷണം നടത്തുമെന്നും ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.