ഓസിന് തിന്നാം, പേര് തിരുത്തി വരു.. കിടിലൻ ഓഫറുമായി റെസ്റ്റോറന്റ്
text_fieldsതായ്പേയ്: കച്ചവടം പിടിക്കാനായി തായ്വാനിലെ ജപ്പാനീസ് റെസ്റ്റോറൻറിന്റെ ഓഫറാണ് ഭക്ഷണപ്രേമികളെ ആദ്യം ഞെട്ടിച്ചിരുന്നു. രുചികരമായ ഭക്ഷണത്തിന് വേണ്ടി ലോങ്ങ് ഡ്രൈവ് പോകുന്ന ഫുഡികൾക്ക് ആ ഓഫറൊരു വെല്ലുവിളിയായിരുന്നില്ല. സ്വന്തം പേര് ഗസറ്റ് വഴി 'സാൽമൻ' എന്ന് തിരുത്തിയാൽ ജപ്പാനികളുടെ പ്രിയ ഭക്ഷണമായ സുഷി സൗജന്യമായി കഴിക്കാം എന്നായിരുന്നു റെസ്റ്റോറന്റിന്റെ ഓഫർ. സുഷി തയാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളിൽ പ്രധാനമാണ് 'സാൽമൻ' എന്ന മത്സ്യം.
സ്വന്തം പേര് തിരുത്തി ഇത്തരമൊരു സാഹസത്തിന് മുതിരാൻ അധികമാരും തയാറാകില്ലെന്നായിരുന്നു ജപ്പാനീസ് സുഷി റെസ്റ്റോറന്റ് ശൃംഖലയായ അകിൻഡോ സുഷിറോയുടെ ഉടമകൾ കരുതിയത്. പക്ഷെ തായ്വാനികളുടെ സുഷി പ്രിയത്തെ അണ്ടർഎസ്റ്റിമേറ്റ് ചെയ്യുകയായിരുന്നുവെന്ന് റെസ്റ്റോറന്റ് ഉടമകൾ താമസിയാതെ അറിഞ്ഞു.
ഫുഡികൾ സർക്കാർ ആഫീസുകളിൽ വരി നിന്ന് പേര് തിരുത്തിയതോടെ 'സുഷി' വിളമ്പി റെസ്റ്റോറന്റുടമകൾ തളർന്നുവെന്നാണ് സംസാരം. ഒരു കോളജ് വിദ്യാർഥിനി അവളുടെ സർനെയിം കുവോ എന്നത്, കുവോ 'സാൽമൻ റൈസ് ബൗൾ' എന്നാണ് തിരുത്തിയത്. ഇങ്ങനെ നൂറ്റമ്പതോളം പേരാണ് പേര് തിരുത്തിയത്.
സംഭവം വ്യാപകമായി ചർച്ചയായതോടെ പേര് തിരുത്തുന്ന നടപടിക്രമം പൂർത്തിയാകുന്നതിന് നിശ്ചിത കാലയളവ് നടപ്പാക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ സേവനങ്ങൾ ഇത്തരം നിസാരകാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ഒരാൾ ഒരിക പേര് തിരുത്തിയാൽ അടുത്ത മൂന്ന് വർഷത്തേക്ക് പേര് മാറ്റുന്നതിൽ നിന്ന് വിലക്കണെമന്നും ആവശ്യങ്ങൾ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.