ഇറാനിെല രണ്ടു കേന്ദ്രങ്ങൾ പരിേശാധിക്കാൻ ആണവോർജ ഏജൻസിക്ക് അനുമതി
text_fieldsബർലിൻ: ആണവ വസ്തുക്കൾ സംഭരിക്കുകയോ ഉപയോഗിക്കുകയോ ചെയ്തതായി സംശയിക്കുന്ന ഇറാനിലെ രണ്ടു കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണേവാർജ ഏജൻസി (ഐ.എ.ഇ.എ) ഉദ്യോഗസ്ഥർക്ക് പരിേശാധനക്ക് അനുമതി. ഐ.എ.ഇ.എ നിർദേശിച്ച രണ്ട് സൈറ്റുകളിൽ ഇറാൻ സ്വമേധയാ അനുമതി നൽകുകയായിരുന്നുവെന്ന് ഏജൻസിയും ഇറാനും സംയുക്ത വാർത്തകുറിപ്പിൽ അറിയിച്ചു. അതേസമയം, പരിശോധന നടക്കുകയെന്നാണെന്ന് വ്യക്തമല്ല.
ഇതോടെ ഇറാനും ആണവോർജ ഏജൻസിയും തമ്മിൽ മാസങ്ങളായി നിലനിന്ന തർക്കത്തിനാണ് പരിഹാരമാകുന്നത്. ആണവോർജ ഏജൻസിയുമായുള്ള തർക്കങ്ങൾ അവസാനിക്കുന്നതിെൻറ ഭാഗമായാണ് പരിശോധനക്ക് അനുമതിയെന്ന് ഇറാൻ ന്യൂക്ലിയർ ഏജൻസി മേധാവി അലി അക്ബർ സാലിഹി പറഞ്ഞു. ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസി ഇറാൻ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.