അഴിമതി മറച്ചുവെക്കാൻ ശ്രമിച്ചു; പെറു പ്രസിഡൻറിനെതിരെ ഇംപീച്ച്മെൻറ്
text_fieldsവാഷിങ്ടൺ: ഓഫീസിലെ അഴിമതികൾ മറച്ചുവെക്കാൻ ശ്രമിച്ചതിന് പെറു പ്രസിഡൻറ് മാർട്ടിൻ വിസാരക്കെതിരെയുള്ള ഇംപീച്ച്മെൻറ് നടപടികൾക്ക് തുടക്കം. പ്രസിഡൻറിനെതിരെ ഇംപീച്മെൻറ് നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പാർലമെൻറിൽ പാസായി. 49,500 യു.എസ് ഡോളറിൻെറ സർക്കാർ കരാറുകൾ ഗായകനായ റിച്ചാർഡ് സിസെൻറോസിന് നൽകിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് നടപടികൾ.
വെള്ളിയാഴ്ച പാർലമെൻറിൽ അവതരിപ്പിച്ച പ്രമേയത്തെ 65 പേർ അനുകൂലിച്ചപ്പോൾ 35 പേർ എതിർത്തു. 24 പേർ വിട്ടുനിന്നു. 130 അംഗ കോൺഗ്രസിൽ 52 പേരുടെ പിന്തുണയാണ് ഇംപീച്ച്മെൻറ് പ്രമേയം അവതരിപ്പിക്കുന്നതിന് ആവശ്യമായുള്ളത്. പ്രസിഡൻറിനെ മാറ്റാൻ 84 പേർ പിന്തുണക്കണം.
പാർലമെൻറിൽ ഒമ്പതിൽ ആറ് പാർട്ടികളും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. പെറുവിലെ പ്രതിപക്ഷ നേതാവായ ഇഡഗാർ ആൽറോൺ മൂന്ന് വോയ്സ് ക്ലിപ്പുകൾ പുറത്ത് വിട്ടതോടെയാണ് പ്രസിഡൻറിനെ മാറ്റണമെന്ന ആവശ്യം ശക്തമായത്. 49,500 ഡോളർ ഗായകന് നൽകാനുള്ള തീരുമാനം മറച്ചുവെക്കണമെന്ന് അടുത്ത അനുയായിയോട് പ്രസിഡൻറ് ആവശ്യപ്പെടുന്നതിൻെറ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. കോവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെയാണ് വൻ തുക നൽകി ഗായകനെ സാംസ്കാരിക ഉപദേഷ്ടാവായി നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.