കുടുംബങ്ങളെ മടക്കിക്കൊണ്ടുവരാൻ ചൈനയിലെ ഇന്ത്യക്കാരുടെ നിവേദനം
text_fieldsബീജിങ്: രണ്ട് വർഷത്തിനുശേഷം ഇന്ത്യൻ വിദ്യാർഥികൾക്ക് മടങ്ങാൻ ചൈന അനുമതി നൽകിയ സാഹചര്യത്തിൽ കർശന കോവിഡ് വിസ നിയമങ്ങൾ കാരണം കുടുങ്ങിയ കുടുംബങ്ങളെ തിരികെ കൊണ്ടുവരാൻ ചൈനീസ് സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് ചൈനയിലെ ഇന്ത്യക്കാർ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറോട് ആവശ്യപ്പെട്ടു. ബീജിങ്, ഷാങ്ഹായ് അടക്കമുള്ള നഗരങ്ങളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാർ വിദേശകാര്യമന്ത്രിക്ക് ബീജിങ്ങിലെ ഇന്ത്യൻ എംബസി വഴി സംയുക്ത നിവേദനം അയച്ചു. കോവിഡ് മഹാമാരിയും അനുബന്ധ യാത്ര വിസ തടസ്സങ്ങളും കാരണം 26 മാസത്തിലേറെയായി കുടുംബങ്ങളുമായി പിരിഞ്ഞിരിക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു.
വൂഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിറകെ 2020ൽ നിരവധി ഇന്ത്യൻ കുടുംബങ്ങളാണ് ചൈന വിട്ടത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം 2000ത്തിലധികം പേർ ചൈനയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. വിദേശ വിദ്യാർഥികൾക്ക് പരിമിതമായ പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായി ചൈനീസ് സർവകലാശാലകളിൽ പഠിക്കുന്ന 23,000ലധികം ഇന്ത്യൻ വിദ്യാർഥികൾക്ക് മടങ്ങിവരാൻ അനുമതി നൽകാൻ ചൈന തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.