മൂന്നാമതൊരു ഡോസ് വാക്സിൻ കൂടി വേണ്ടി വരുമെന്ന് ഫൈസർ സി.ഇ.ഒ
text_fieldsവാഷിങ്ടൺ: പൂർണമായും ഫലപ്രാപ്തി ലഭിക്കണമെങ്കിൽ ഫൈസറിന്‍റെ മൂന്നാമതൊരു ഡോസ് കോവിഡ് വാക്സിൻ കൂടി ജനങ്ങൾക്ക് നൽകണമെന്ന് കമ്പനി സി.ഇ.ഒ അൽബർ ബോറുള. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെയാണ് ബൊറുളയുടെ പരാമർശം. ഒരു വർഷത്തിനകമാണ് മൂന്നാമതൊരു ഡോസ് ഫൈസർ വാക്സിൻ കൂടി നൽകേണ്ടത്.
ആറ് മാസം മുതൽ ഒരു വർഷത്തിനകം ഒരു ഡോസ് വാക്സിൻ കൂടി ജനങ്ങൾക്ക് നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ എത്രകാലം കോവിഡിനെ പ്രതിരോധിക്കുമെന്നതിൽ ഇപ്പോഴും അവ്യക്തത നില നിൽക്കുകയാണ്.
ഫൈസറിന്‍റെ കോവിഡ് വാക്സിന് 91 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമായത്. നേരത്തെ ഫൈസർ വാക്സിനെടുത്ത ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.