ഫൈസർ വാക്‌സിന് അടിയന്തരാനുമതി നൽകി ലോകാരോഗ്യ സംഘടന
text_fieldsജനീവ: ഫൈസർ-ബയോൺടെകിന്‍റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ അവേലാകനം ചെയ്ത ശേഷമാണ് ഡബ്ല്യു.എച്ച്.ഒയുടെ അനുമതി. കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം ഡബ്ല്യു.എച്ച്.ഒ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ വാക്സിനാണിത്.
'ലോകത്ത് എല്ലായിടത്തും മതിയായ അളവില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്' -ലോകാരോഗ്യസംഘടന ഉദ്യോഗസ്ഥയായ മാരിയംഗേല സിമാവോ പറഞ്ഞു.
സുരക്ഷക്കും ഫലപ്രാപ്തിക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ വാക്സിൻ പാലിച്ചിട്ടുണ്ടെന്നും കോവിഡ് കാരണമുണ്ടാകുന്ന അപകടസാധ്യതകൾ പരിഹരിക്കാനാകുമെന്നും അവലോകനത്തിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ലോകാരോഗ്യസംഘടന അനുമതി നല്‍കിയതോടെ വിവിധ രാജ്യങ്ങൾക്ക് വാക്‌സിന് ഉടനടി അനുമതി നല്‍കാനും ഇറക്കുമതി ചെയ്യാനും സാധിക്കും. നേരത്തെ ബ്രിട്ടൻ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.