ഫൈസറിന്‍റെ കോവിഡ് മരുന്ന് മറ്റുള്ളവർക്കും നിർമിക്കാം; കുറഞ്ഞ വിലയിൽ ലഭിക്കാൻ വഴിയൊരുങ്ങുന്നു
text_fieldsജനീവ: അമേരിക്കൻ ഔഷധ ഭീമനായ ഫൈസർ ഉടൻ പുറത്തിറക്കാനിരിക്കുന്ന കോവിഡ് മരുന്ന് റോയൽറ്റി നൽകാതെ മറ്റുള്ളവർക്കും നിർമിക്കാൻ അനുമതി. നിലവിൽ അവസാനവട്ട പരീക്ഷണഘട്ടത്തിലുള്ള ആൻറിവൈറൽ ഗുളികയായ 'പാക്സ്ലോവിഡ്' മറ്റ് ജനറിക് ഔഷധ കമ്പനികൾക്കും നിർമിക്കാൻ അനുമതി ലഭിച്ചതോടെ കുറഞ്ഞ വിലയിൽ ഇത് ജനങ്ങളിേലക്കെത്തും.
ലോകെത്ത 53ശതമാനം ജനങ്ങൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കുെമന്ന്, ഫൈസറുമായി ഇതു സംബന്ധിച്ച ചർച്ചക്ക് മുൻകൈയെടുത്ത ഗ്ലോബൽ മെഡിസിൻസ് പേറ്റൻറ് പൂൾ (എം.പി.പി) പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന സംഘടനയാണിത്.
ഈ മരുന്നിന് റോയൽറ്റി വേണ്ടെന്ന് ഫൈസർ സമ്മതിച്ചു. കോവിഡ് ബാധകൊണ്ട് രോഗം ഗുരുതരമാകാനുള്ള സാധ്യത 89 ശതമാനം കുറക്കാൻ കഴിയുമെന്ന് നിലവിലെ പരീക്ഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണം പൂർത്തിയാവുകയും അനുമതി ലഭിക്കുകയും ചെയ്യുന്ന മുറക്ക് ഇത് മറ്റുള്ളവർക്കും നിർമിക്കാം. അനുമതി ലഭിച്ചുകഴിഞ്ഞാൽ ഏതാനും മാസങ്ങൾക്കകം മരുന്ന് ലോകവിപണിയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.