കോവിഡ് വാക്സിൻ മൂന്നാം ഡോസിന് അനുമതി തേടാനൊരുങ്ങി ഫൈസർ; പ്രതിരോധം പത്തു മടങ്ങ് വർധിക്കുമെന്ന്
text_fieldsന്യൂയോർക്ക്: രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ഡോസു കൂടി നൽകാൻ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി തേടാനൊരുങ്ങുകയാണ് ഫൈസർ കമ്പനി. പുതിയ വകഭേദങ്ങൾക്കെതിരെയടക്കം അഞ്ചു മുതൽ പത്തു മടങ്ങു വരെ അധിക പ്രതിരോധം ഇതിലുടെ സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്.
കോവിഷീൽഡ്, ആസ്ട്രസെനിക, ഫൈസർ തുടങ്ങിയ എംആർ.എൻ.എ വാക്സിനുകൾ രണ്ട് ഡോസാണ് നിലവിൽ നൽകുന്നത്. എന്നാൽ, രണ്ടാം ഡോസെടുത്ത് 12 മാസത്തിനകം മുന്നാമതൊരു ഡോസു കൂടി നൽകിയാൽ രണ്ട് ഡോസെടുത്തവരെക്കാൾ പതിൻമടങ്ങ് പ്രതിരോധ ശേഷി വർധിക്കുമെന്നാണ് ൈഫസർ പറയുന്നത്.
എന്നാൽ, അമേരിക്കയിൽ 48 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളത്. ജനസംഖ്യയുടെ പകുതിയിലധികം ആളുകൾക്കും ആദ്യമാനദണ്ഡമനുസരിച്ചുള്ള രണ്ട് ഡോസുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ മൂന്നാം ഡോസിനുള്ള അനുമതി തേടുന്നത് ൈഫസർ ആഗസ്റ്റു വരെ വൈകിപ്പിച്ചേക്കും.
അമേരിക്കയിൽ കോവിഡിന്‍റെ ഡെൽറ്റ വകഭേദം ചില മേഖലകളിൽ വ്യാപിക്കുന്നുണ്ട്. ഡെൽറ്റ വകഭേദത്തിനെതിരെ ഉയർന്ന പ്രതിരോധ ശേഷി നൽകാൻ മൂന്നാം ഡോസിന് കഴിയുമെന്നാണ് ഫൈസർ അവകാശപ്പെടുന്നത്. ചില മേഖലകളിൽ കോവിഡ് വ്യാപിക്കുേമ്പാഴും മരണനിരക്ക് കുറച്ചു നിർത്താനാകുന്നത് മുതിർന്ന പൗരൻമാർക്കടക്കം വാക്സിൻ നൽകിയതാണെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. ആന്‍റണി ഫൗച്ചി ചൂണ്ടികാണിക്കുന്നു.
വാക്സിനേഷനിലൂടെ ലഭിക്കുന്ന കോവിഡിനെതിരായ ആന്‍റിബോഡികൾ സമയം കഴിയും തോറും കുറഞ്ഞുവരുമെന്നും ബൂസ്റ്റർ ഡോസുകൾ ആവശ്യമാണെന്നും പഠനങ്ങൾ നേരത്തെ ചൂണ്ടികാണിച്ചിരുന്നു. അതേസമയം, ലോകജനസംഖ്യയിൽ വലിയ ഒരു വിഭാഗത്തിന് ആദ്യ ഡോസ് വാക്സിൻ പോലും ലഭിക്കാത്ത സാഹചര്യത്തിൽ മൂന്നാം ഡോസിന് അനുമതി നൽകുന്നതിലെ നീതിരാഹിത്യവും പലരും ചൂണ്ടികാണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.