'നിങ്ങൾ തീവ്രവാദിയാണോ'; യാത്രക്കാരോട് ചോദ്യവുമായി യു.എസ് വിമാനത്താവളം
text_fieldsയു.എസ് വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാരോടുള്ള ഒരു ചോദ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിമാനത്താവളത്തിലെ കിയോസ്കിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനിലാണ് യാത്രക്കാരോടുള്ള ചോദ്യം.
'ആർ യു എ ടെററിസ്റ്റ്? എന്നാണ് ചോദ്യ. യെസ് അല്ലെങ്കിൽ നോ എന്ന് രേഖപ്പെടുത്താനും അവസരമുണ്ട്. ഒരു സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ഇത് സംബന്ധിച്ച് സമൂഹമാധ്യമത്തിൽ ആദ്യമായി പോസ്റ്റ് ചെയ്തത്. അതേസമയം, സംഭവത്തിന്റെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ആയിട്ടില്ലെന്ന് വാർത്ത റിപ്പോർട്ട് ചെയ്ത 'ഇന്ത്യ ടുഡേ' അറിയിക്കുന്നു.
"യു.എസ് എയർപോർട്ടിൽ വിപുലമായ സുരക്ഷ പരിചയപ്പെടാം" എന്ന തലക്കെട്ടിൽ അസദ് സാം ഹന്നയാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. ഇത് വളരെ വേഗം വൈറലായി. സമ്മിശ്ര പ്രതികരണങ്ങളും ഇതിനെതിരെയുണ്ട്. യസ്, നോ എന്നീ ഒപ്ഷനുകൾക്കൊപ്പം
'ഇറ്റ് ഈസ് കോംപ്ലിക്കേറ്റഡ്, ഐ മൈറ്റ് ബീ ഐ ഡോൻഡ് നോ യെറ്റ്' എന്നിവ കൂടി ഉൾപ്പെടുത്തണം എന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.