‘പക്ഷി ഇടിക്കാൻ’ സാധ്യതയുണ്ടെന്ന് കൺട്രോൾ ടവർ; ‘മേഡെ’ എന്ന് പ്രതികരിച്ച് അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ്
text_fieldsസോൾ: ദക്ഷിണ കൊറിയയിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ അന്വേഷണം പുരേഗമിക്കുകയാണ്. പക്ഷികളുടെ സാന്നിധ്യമാണോ അപകടത്തിന് പിന്നിലെന്ന സംശയം ശക്തമായി തുടരുകയാണ്. അതിനിടയിലാണ് അപകടത്തിന് മിനുട്ടുകൾക്ക് മുൻപ് പക്ഷികളിടിക്കാനുളള സാദ്ധ്യതാ മുന്നറിയിപ്പ് പെെലറ്റുമാർക്ക് നൽകിയതായും അവരതിന് മറുപടിയായി അടിയന്ത സാഹചര്യത്തിൽ ഉപയോഗിക്കാറുളള ആശയവിനിമയം നടത്തിയതായുളള റിപ്പോർട്ടുകൾ വരുന്നത്.
വിമാനത്തിൻറെ ചിറകിൽ പക്ഷി കുടുങ്ങിയെന്ന് യാത്രക്കാരൻ ബന്ധുവിന് സന്ദേശം അയച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം അന്വേഷണത്തിന് വിദഗ്ധ സംഘത്തെ അമേരിക്ക അയച്ചിട്ടുണ്ട്.
പക്ഷികൾ വിമാനത്തിലിടിക്കുന്നത് സാധരണയാണെങ്കിലും ഒരു വിമാനത്തിന്റെ തകർച്ചയ്ക്ക് അത് കാരണമാകുന്നത് അസാധാരണമാണെന്ന് എയർലെെൻ റേറ്റിങ് ഡോട്ട് കോം എഡിറ്റർ ഇൻ ചീഫ് ജെഫ്രി തോമസ് പറഞ്ഞു. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യോമയാന ദുരന്തത്തിനാണ് സംഭവിച്ചത്.
തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ വിമാനം മുവാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഹൈഡ്രോളിക് ഗീയർ തകരാറിലായതിനെ തുടർന്ന് ബെല്ലി ലാൻഡിങ് ചെയ്യുന്നതിനിടെ,
വിമാനത്തിന്‍റെ പിൻഭാഗം റൺവേയിലൂടെയും തുടർന്ന് മണ്ണിലൂടെയും നിരങ്ങിനീങ്ങി വലിയ കോൺക്രീറ്റ് മതിലിൽ ഇടിച്ചു തകരുകയായിരുന്നു. 175 യാത്രക്കാരും ആറ് പേർ ജീവനക്കാരുമായിരുമുൾപ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.