Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2021 10:33 PM IST Updated On
date_range 20 May 2021 10:33 PM ISTപിഎച്ച്.ഡി പ്രബന്ധത്തിൽ കോപ്പിയടി; ജർമനിയിൽ മന്ത്രി രാജിവെച്ചു
text_fieldsbookmark_border
ബർലിൻ: കോപ്പിയടി വിവാദത്തെ തുടർന്ന് ജർമനിയിൽ മന്ത്രി രാജിവെച്ചു. പിഎച്ച്.ഡി പ്രബന്ധത്തിൽ കോപ്പിയടി അന്വേഷണം നേരിട്ട വനിത, കുടുംബക്ഷേമ മന്ത്രി ഫ്രാൻസിസ്ക ജിഫിയാണ് രാജിവെച്ചത്. ജർമൻ ചാൻസലർ അംഗല മെർകൽ രാജി സ്വീകരിച്ചു.
ബർലിൻ ഫ്രീ യൂനിവേഴ്സിറ്റിയിൽനിന്ന് 2010ൽ ഫ്രാൻസിസ്ക ജിഫി നേടിയ ഡോക്ടറേറ്റ് ആണ് വിവാദത്തിന് കാരണം. യൂറോപ്യൻ കമീഷെൻറ നയത്തെക്കുറിച്ചുള്ള പ്രബന്ധത്തിൽ കോപ്പിയടി പരാതി ഉണ്ടായതിനെ തുടർന്ന് യൂനിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ജിഫിയെ ശാസിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story