അഫ്ഗാനിസ്താനില്‍ യാത്രാവിമാനം തകര്‍ന്നു വീണു; ഇന്ത്യൻ വിമാനമല്ലെന്ന്
text_fieldsന്യൂഡല്‍ഹി: വടക്കൻ അഫ്ഗാനിസ്താനിലെ പർവത മേഖലയിൽ യാത്രാവിമാനം തകര്‍ന്നു വീണു. ബദഖ്ഷാന്‍ പ്രവിശ്യയിലെ കുറാന്‍-മുഞ്ജന്‍, സിബാക്ക് ജില്ലകള്‍ക്ക് സമീപം തോപ്ഖാന മലനിരകളിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
ഇന്ത്യൻ വിമാനം തകർന്നുവീണെന്നാണ് ആദ്യം വാർത്ത പരന്നത്. തുടർന്ന്, തകർന്നത് ഇന്ത്യൻ വിമാനമാണെന്ന അഭ്യൂഹം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളി. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ഡിഎഫ്-10 വിമാനമാണ് മലനിരകളിൽ തകർന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡി.ജി.സി.എ) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
The unfortunate plane crash that has just occurred in Afghanistan is neither an Indian Scheduled Aircraft nor a Non Scheduled (NSOP)/Charter aircraft. It is a Moroccan registered small aircraft. More details are awaited.
— MoCA_GoI (@MoCA_GoI) January 21, 2024
അതിനിടെ, ആറ് യാത്രക്കാരുമായി അഫ്ഗാനിസ്താന് മുകളിലൂടെ പോയ റഷ്യയിൽ രജിസ്റ്റർ ചെയ്ത വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റഷ്യൻ വ്യോമയാന അധികൃതർ പറഞ്ഞു. ഫ്രഞ്ച് നിർമ്മിത ഡസോൾട്ട് ഫാൽക്കൺ-10 ജെറ്റാണിതെന്നും റഷ്യൻ അധികൃതർ പറയുന്നു.
തായ്‌ലൻഡിൽ നിന്ന് മോസ്കോയിലേക്ക് പറന്ന എയർ ആംബുലൻസാണ് വിമാനമെന്ന് കേന്ദ്ര മന്ത്രാലയം പിന്നീട് വ്യക്തമാക്കി. ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഗയ വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.