റഷ്യൻ മിസൈൽ ഇടിച്ചതിനെ തുടർന്നാണ് വിമാനം തകർന്നുവീണത് -അസർബൈജാൻ പ്രസിഡൻ്റ്
text_fieldsഅസ്താന: റഷ്യൻ മിസൈൽ ഇടിച്ചതിനെ തുടർന്നാണ് ഖസാകിസ്താനിലെ അക്തൗവിൽ യാത്രാവിമാനം തകർന്നുവീണതെന്ന് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ്. സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് അസർബൈജാൻ പ്രസിഡൻ്റിന്റെ പ്രതികരണം. വിമാനപകടത്തിന്റെ കാരണം മറച്ചുവെയ്ക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും കുറ്റം സമ്മതിക്കണമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അസർബൈജാൻ വിമാനം കസാഖ്സ്താനിൽ തകർന്നുവീണത് തങ്ങളുടെ വ്യോമ പ്രതിരോധ സേനയുടെ മിസൈൽ ഇടിച്ചാണെന്ന് റഷ്യയും സ്ഥിരീകരിച്ചിരുന്നു. ബകുവിൽനിന്ന് ഗ്രോസ്നിയിലേക്ക് പോകുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.
വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്ന സമയത്ത് റഷ്യൻ വ്യോമ പ്രതിരോധ സേന യുക്രെയ്ൻ ഡ്രോണുകളെ ചെറുക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് വ്ലാദിമിർ പുടിന്റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. 38 പേർ മരിച്ച ദാരുണമായ സംഭവത്തിൽ മാപ്പ് ചോദിച്ച പുടിൻ, ഇരകളുടെ കുടുംബങ്ങൾക്ക് അഗാധവും ആത്മാർഥവുമായ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.