വൈറ്റ്ഹൗസ് വിട്ടിട്ടും ട്രംപിനെ വിടാതെ ജനം; വീടിനു മുകളിൽ പറന്ന് 'ഏറ്റവും മോശം പ്രസിഡൻറ്' ബാനർ
text_fields
വാഷിങ്ടൺ: പോളിങ് ബൂത്തിൽ എതിരെ വിധിയെഴുതിയിട്ടും അധികാരം വിട്ടൊഴിയാൻ വിസമ്മതിച്ച മുൻ പ്രസിഡൻറിന് കണക്കിന് പണികൊടുത്ത് ജനത്തിെൻറ പ്രതികാരം. നിർബന്ധിതനായി വൈറ്റ്ഹൗസിൽനിന്ന് കഴിഞ്ഞ ബുധനാഴ്ച വിമാനം കയറിയശേഷം ഡോണൾഡ് ട്രംപ് കുടുംബ സമേതം താമസിക്കുന്ന േഫ്ലാറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിനു മുകളിൽ കൂറ്റൻ ബാനറുകളുമായി വിമാനം പറത്തിയാണ് ഏറ്റവും ഒടുവിൽ നാട്ടുകാരുടെ പരിഹാസവും പ്രതികാരവും. 'എക്കാലത്തെയും ഏറ്റവും മോശം പ്രസിഡൻറ്', 'നാണംകെട്ട് തോറ്റവൻ' എന്നിങ്ങനെയാണ് ബാനറുകളിൽ എഴുതിയിരിക്കുന്നത്.
സമൂഹ മാധ്യമങ്ങൾ ട്രംപിനെ ട്രോളുകളുടെ പെരുമഴയുമായി 'നിലനിർത്തു'േമ്പാഴാണ് നാട്ടുകാരിൽ ചിലർ പരിഹാസത്തിന് മറ്റു വഴികൾ കണ്ടെത്തിയത്. രണ്ടു വിമാനങ്ങളാണ് ട്രംപ് ഭവനത്തിന് മുന്നിലും േഫ്ലാറിഡ തീരങ്ങളിലും വട്ടമിട്ടുപറന്നത്. ഓരോന്നിനും പിറകിൽ കൂറ്റൻ എഴുത്തുകളായി പരിഹാസം പറന്നപ്പോൾ ഒഴിവുദിവസം ആസ്വദിക്കാൻ കടപ്പുറത്തും പരിസരങ്ങളിലും എത്തിയവർക്ക് വിരുന്നായി.
സംഘാടകർ ആരെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേ സമയം, വൈറ്റ്ഹൗസ് വിട്ട ട്രംപ് തങ്ങളുടെ സ്വന്തം േഫ്ലാറിഡയിൽ എന്തിന് എത്തിയെന്ന് അസ്വസ്ഥത അറിയിച്ച് പരസ്യമായി ചില നാട്ടുകാർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇവരിൽ ആരെങ്കിലും ഒപ്പിച്ച വേലയാകുമോ എന്നാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.