കുഞ്ഞിക്കാൽ കാണാൻ െകാതിയുണ്ടോ? ഈ നഗരത്തിൽ ഒരു കുഞ്ഞ് പിറന്നാൽ സർക്കാർ വക 70 ലക്ഷം
text_fields
സോൾ: സന്താന നിയന്ത്രണത്തിന് പ്രേരണ നൽകുന്നവയാണ് നമ്മുടെതുൾപെടെ പല രാജ്യങ്ങളും. എന്നാൽ, ഒരു കുഞ്ഞ് പുതുതായി പിറന്ന കുടുംബത്തിന് സ്വപ്നങ്ങളിൽ മാത്രം പരിചയിച്ച വലിയ തുക സർക്കാർ വക ദാനമായി കിട്ടിയാലോ? ജനസംഖ്യ കുത്തനെ ഇടിഞ്ഞ് ആധി പെരുക്കുന്ന ദക്ഷിണ കൊറിയയിലെ ഒരു പട്ടണത്തിലാണ് കുഞ്ഞ് ജനിക്കുന്ന കുടുംബത്തെ കാത്ത് ഞെട്ടിക്കുന്ന 'ഓഫറു'ള്ളത്.
ഗ്യോങ്സാങ് പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്വൺ ഗ്രാമത്തിൽ ചുരുങ്ങിയത് മൂന്നു കുട്ടികളുള്ള മാതാപിതാക്കൾക്ക് സർക്കാർ വെറുതെ നൽകുക ഒരു ലക്ഷം ഡോളറാണ് (ഏകദേശം 74 ലക്ഷം രൂപ). പട്ടണത്തിലെ പുതിയ നയപ്രകാരം പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ഭരണകൂടം വക 92,000 ഡോളർ വായ്പയും നൽകും. തുക തിരിച്ചടക്കുേമ്പാഴാണ് പക്ഷേ, കുഞ്ഞ് പിറന്നവർക്ക് ഇരട്ടി മധുരമാകുക. തുകയുടെ മുഴുവൻ പലിശയയും പൂർണമായി ഇളവു ചെയ്യും. രണ്ടു കുട്ടികളുള്ള കുടുംബമാണെങ്കിൽ യഥാർഥ തുകയുടെ 30 ശതമാനം ഇളവു ലഭിക്കും. കുട്ടികളുടെ എണ്ണം മൂന്നിലെത്തിയാൽ തുക പൂർണമായി ഇളവു നൽകും.
സമ്പദ്വ്യവസ്ഥ താഴോട്ടുപോകുകയും ജനസംഖ്യ വർധന വെല്ലുവിളിയാകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ആലോചിക്കാവുന്നതല്ല നിർദേശമെങ്കിലും ജനസംഖ്യ കുത്തനെ താഴോട്ടുപോകുന്ന ദക്ഷിണാഫ്രിക്കയിൽ സമാന പോംവഴികൾ തേടുകയാണ് ഭരണകൂടങ്ങൾ.
2020ൽ 275,815 ജനനം റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ 307,764 പേരാണ് മരിച്ചത്. പുതിയ 'ഓഫർ' പ്രഖ്യാപിച്ച ചാങ്വണിൽ ജനസംഖ്യ സമീപകാലത്ത് ആദ്യമായി 10 ലക്ഷത്തിൽ താഴെയെത്തുമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.