നാടകകൃത്ത് റോണി ഗോവിന്ദർ ദക്ഷിണാഫ്രിക്കയിൽ അന്തരിച്ചു
text_fieldsജൊഹാന്നസ്ബർഗ്: ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനും നാടകകൃത്തുമായ റോണി ഗോവിന്ദർ അന്തരിച്ചു. വർണവിവേചനകാലത്ത് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ, ആഫ്രിക്കൻ സമൂഹങ്ങൾ അനുഭവിച്ച ദുരിതങ്ങൾ വിഷയമാക്കി പുസ്തകങ്ങളും നാടകങ്ങളും രചിച്ച് അന്താരാഷ്ട്ര പ്രശസ്തനായ ഗോവിന്ദർ കേപ്ടൗണിൽ വ്യാഴാഴ്ചയാണ് മരിച്ചത്. 87 വയസ്സായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ അംഗീകാരമായ 'ഓർഡർ ഓഫ് ഇകമാൻഗ' ജേതാവു കൂടിയാണ് ഗോവിന്ദർ. തിയറ്റർ പ്രസ്ഥാനത്തിലൂടെ ജനാധിപത്യം,സമാധാനം, നീതി തുടങ്ങിയവക്ക് നൽകിയ സംഭാവന മുൻ നിർത്തിയാണ് അദ്ദേഹത്തിന് 2008ലെ 'ഓർഡർ ഓഫ് ഇകമാൻഗ' ലഭിച്ചത്. ഗോവിന്ദറിെൻറ പ്രഥമ പുസ്തകമായ 'കാറ്റോ മാനർ സ്റ്റോറീസി'ന് 1997ലെ കോമൺവെൽത്ത് റൈറ്റേഴ്സ് പുരസ്കാരം ലഭിച്ചിരുന്നു.
ഇന്ത്യയിൽ നിന്നെത്തിയ കരാർതൊഴിലാളി ദമ്പതിമാരുടെ മകനായി കാറ്റോ മാനറിൽ ജനിച്ച ഗോവിന്ദർ അവിടെ ഷാ തിയറ്റർ അക്കാദമി സ്ഥാപിച്ചു. അദ്ദേഹം ആവിഷ്കരിച്ച 'ലാഹ്നീസ് പ്ലഷർ' എന്ന നാടകം രാജ്യമെമ്പാടും കളിക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.