ഇന്ത്യ- ഫ്രാൻസ് ഉഭയകക്ഷി ചർച്ച; ആഗോള ഭക്ഷ്യ സുരക്ഷയിൽ സഹകരണം ഉറപ്പാക്കുമെന്ന് നേതാക്കൾ
text_fieldsന്യൂഡൽഹി: ഇന്ത്യ- ഫ്രാൻസ് ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ മേഖലയിലും ആണവ ഊർജ മേഖലയിലും രാജ്യങ്ങൾ പരസ്പരം സഹകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണും. ടെലിഫോൺ വഴി നടന്ന ചർച്ചയിൽ പൊതുവായി നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സംസാരിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം ആഗോള തലത്തിൽ ഭക്ഷ്യധാന്യങ്ങൾക്ക്, പ്രത്യേകിച്ച് ഗോതമ്പിന്, വിലക്കയറ്റം ഉണ്ടാക്കിയിരുന്നു. ഇതുണ്ടാക്കുന്ന വെല്ലുവിളികൾ രാഷ്ട്ര നേതാക്കൾ ചർച്ച ചെയ്തു. ആഗോള ഭക്ഷ്യ സുരക്ഷയിൽ പ്രധാനപ്പെട്ട നടപടികൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തന്ത്രപരമായ പങ്കാളിത്തത്തിൽ ഇന്ത്യയും ഫ്രാൻസും സമീപ വർഷങ്ങളിൽ ആഴത്തിലുള്ള സഹകരണം ഉണ്ടാക്കിയെന്നും പുതിയ മേഖലകളിലേക്ക് ബന്ധം വിപുലീകരിക്കുമെന്നും നേതാക്കൾ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.