ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി മോദി ജപ്പാനിലെത്തി
text_fieldsടോക്യോ: ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി.
തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്.
"ടോക്കിയോയിൽ വിമാനമിറങ്ങി. ഈ സന്ദർശന വേളയിൽ ക്വാഡ് ഉച്ചകോടി, സഹ ക്വാഡ് നേതാക്കളെ കാണൽ, ജാപ്പനീസ് ബിസിനസ്സ് നേതാക്കളുമായും ഊർജസ്വലരായ ഇന്ത്യൻ പ്രവാസികളുമായും സംവദിക്കൽ തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുക്കും," പ്രധാനമന്ത്രി മോദി ജപ്പാനിലും ഇംഗ്ലീഷിലും ട്വീറ്റ് ചെയ്തു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. ആസ്ത്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ നയതന്ത്ര ചർച്ചയാണ് ക്വാഡ് ഉച്ചകോടി.
ടാക്യോയിലെ ഹോട്ടലിനു പുറത്ത് കുട്ടികളുമായി മോദി സംവദിച്ചു. ഒരു പെൺകുട്ടി വരച്ച ചിത്രം നിരീക്ഷ അദ്ദേഹം കുട്ടിക്ക് ഓട്ടോഗ്രാഫും നൽകി.
ജപ്പാനിലെ ഇന്ത്യൻ സമൂഹം വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയിട്ടുണ്ട്. അവർ ഇന്ത്യയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഊഷ്മളമായ സ്വീകരണത്തിന് ജപ്പാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ഞാൻ നന്ദി പറയുന്നു, ജപ്പാനിലെ ഇന്ത്യക്കാരുമായുള്ള ആശയവിനിമയത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മെയ് 24ന് നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ മോദിക്ക് പുറമെ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസെ എന്നിവരാണ് പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.